ഹരിയാനയിൽ ഇളവുകളോടെ ലോക്ഡൗൺ നീട്ടി

ചണ്ഡിഗഢ്: ഹരിയാനയിൽ കൂടുതൽ ഇളവുകളോടെ ലോക്ഡൗൺ നീട്ടി. സെപ്റ്റംബർ 6 വരെ ലോക്ഡൗൺ നീട്ടിയതായി സർക്കാർ അറിയിച്ചു. പുതിയ നിയന്ത്രണങ്ങൾ ഓഗസ്റ്റ് 23 മുതൽ  പ്രാബല്യത്തിൽ വരും.

പുതുതായി പ്രഖ്യാപിച്ച ഇളവുകൾ

  • ഹോട്ടൽ, റെസ്റ്റോറന്റുകൾ, ബാർ എന്നിവിടങ്ങളിൽ 50% പേർക്ക് പ്രവേശനം
  • 50% ശേഷിയിൽ സ്പാകൾ തുറക്കാം
  • എല്ലാ തൊഴിലാളികളെയും ഉൾപ്പെടുത്തി ഓഫീസുകൾ തുറക്കാം
  • എല്ലാ കടകളും മാളുകളും തുറക്കാം
  • 50 ശതമാനം ശേഷിയിൽ ജിമ്മുകൾ പ്രവർത്തിക്കാം
  • വിവാഹം /ശവസംസ്‌കാരം എന്നീ ചടങ്ങുകളിൽ 100 പേർക്ക് പങ്കെടുക്കാം
  • തുറസ്സായ സ്ഥലങ്ങളിൽ 200 പേർക്ക് ഒത്തുചേരാം
  • സിനിമാ തിയറ്ററുകൾ 50% പേരെ പ്രവേശിപ്പിച്ച് പ്രവർത്തിക്കാം
  • പ്രാക്ടികൽ ക്ലാസ്, പരീക്ഷകൾ, എന്നിവക്കായി യൂണിവേഴ്സിറ്റി/കോളേജുകൾ തുറക്കാം.
  • ഹോസ്റ്റലുകൾ (കോളേജുകളിലും സർവകലാശാലകളിലും) പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് മാത്രമായി തുറക്കാം
Tags:    
News Summary - Haryana extends COVID19 lockdown till September 6

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.