ചണ്ഡീഗഢ്: ഹരിയാനയില്‍ ഏര്‍പ്പെടുത്തിയിരുന്ന ലോക്ഡൗണ്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടി. ജൂണ്‍ 21 വരെയാണ് ലോക്ഡൗണ്‍ നീട്ടിയിരിക്കുന്നത്. അതേസമയം, ലോക്ഡൗണില്‍ ഏതാനും ഇളവുകള്‍ നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു.
പുതിയ ഇളവുകള്‍ അനുസരിച്ച് മാള്‍, ഹോട്ടല്‍, റെസ്റ്റൊറന്റ്, ബാറുകള്‍ എന്നിവ രാവിലെ 10 മുതല്‍ രാത്രി 10 വരെ തുറക്കാന്‍ അനുമതി നല്‍കി. എന്നാല്‍, ഉള്‍കൊള്ളാവുന്നതില്‍ പകുതി പേര്‍ക്ക് മാത്രമേ പ്രവേശനം നല്‍കാവൂ. ജിമ്മുകള്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് രാവിലെ ആറു മുതല്‍ രാത്രി എട്ടു വരെ പ്രവര്‍ത്തിക്കാം.
വിദ്യാഭ്യാസ സ്ഥാപനങ്ങളൊന്നും തുറക്കാന്‍ അനുമതിയില്ല. ആരാധലായങ്ങളില്‍ പരാമവധി 21 പേര്‍ക്ക് മാത്രം പ്രവേശനം. വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയിലും 21 പേര്‍ക്ക് പങ്കെടുക്കാം.
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുറഞ്ഞിട്ടുണ്ടെന്ന് ലോക്ഡൗണ്‍ നീട്ടിയത് അറിയിച്ചുകൊണ്ട് ചീഫ് സെക്രട്ടറി പറഞ്ഞു.
കഴിഞ്ഞ ദിവസം ഹരിയാനയില്‍ 43 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. 339 പേര്‍ക്ക് കോവിഡ് ബാധിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.