മുൻ കായിക മന്ത്രിക്കെതിരെ ലൈംഗിക പീഡനപരാതി നൽകിയ വനിതാ കോച്ചിന് സസ്പെൻഷൻ

ഛണ്ഡീഗഡ്: ഹരിയാനയിൽ മുൻ കായിക മന്ത്രിക്കെതിരെ ലൈംഗിക പീഡനപരാതി നൽകിയ വനിതാ ജൂനിയർ അത്ലറ്റിക് കോച്ചിനെ സസ്പെൻഡ് ചെയ്തു. കഴിഞ്ഞ ദിവസമാണ് ഇവരെ സസ്പെൻഡ് ചെയ്തുകൊണ്ടുള്ള സർക്കാർ ഉത്തരവിറങ്ങിയത്. സസ്പെൻഷന്‍റെ കാരണം വ്യക്തമല്ല.

2022ലാണ് യുവതി മന്ത്രിക്കെതിരെ ലൈംഗികപീഡന പരാതി സമർപ്പിക്കുന്നത്. കേസ് ഒത്തുതീർപ്പാക്കാനുള്ള ശ്രമങ്ങൾക്ക് വഴങ്ങാത്തതാണ് തന്‍റെ സസ്പെൻഷനിൽ കലാശിച്ചതെന്ന് യുവതി പറഞ്ഞു. തിങ്കാളാഴ്ച വൈകുന്നേരമാണ് തനിക്ക് സസ്പെൻഷൻ ഓർഡർ ലഭിക്കുന്നതെന്നും കേസ് പിൻവലിക്കാനുള്ള സർക്കാരിന്‍റെ ശ്രമങ്ങളുടെ ഭാഗമാണിതെന്നും കോച്ച് വ്യക്തമാക്കി. അതേസമയം ഹരിയാന സിവിൽ സർവീസസ് റൂൾസ് പ്രാകരമുള്ള അലവൻസുകൾക്ക് യുവതി അർഹയാണെന്നും ഉത്തരവിലുണ്ട്.

2022 ഡിസംബറിൽ യുവതിയുടെ പരാതിയെ തുടർന്ന് സന്ദീപ് സിങ്ങിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ ഇദ്ദേഹത്തെ കായിക വകുപ്പ് മന്ത്രി സ്ഥാനത്തുനിന്നും നീക്കുകയായിരുന്നു. നിലവിൽ ഇദ്ദേഹം പ്രിന്‍റിങ്, സ്റ്റേഷനറി വകുപ്പിന്‍റെ ചുമതല വഹിക്കുന്നുണ്ട്. അതേസമയം തനിക്കെതിരെയുള്ള പരാതി വ്യാജമാണെന്നാണ് സന്ദീപ് സിങ്ങിന്‍റെ വാദം. 

Tags:    
News Summary - Haryana govt suspended lady coach who compainted against Ex sports minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.