ന്യൂഡൽഹി: മഹാരാഷ്ട്രയില്‍ എക്സിറ്റ് പോള്‍ പ്രവചനത്തില്‍ ബി.ജെ.പി-ശിവസേന സഖ്യത്തിന് മേല്‍കൈ. സി.എന്‍.എന്‍ ന ്യൂസ് 18, മറാത്തി വാര്‍ത്ത ചാനലായ ടിവി 9 ഒഴികെയുള്ളവരുടെ പ്രവചനത്തില്‍ ബി.ജെ.പി സഖ്യം 200 കടക്കും. ഹരിയാനയിൽ ഭൂരിപക് ഷം എക്സിറ്റ്പോൾ ഫലങ്ങളും 90 സീറ്റിൽ ബി.ജെ.പിക്ക് 60നു മുകളിലും കോൺഗ്രസിന് 20ൽ താഴെയും സീറ്റുകളാണ് പ്രവചിക്കുന്നത്.
ഹരിയാനയിൽ ടൈംസ് നൗ പുറത്തുവിട്ട എക്സിറ്റ്പോൾ അനുസരിച്ച് ബി.ജെ.പിക്ക് 71 ഉം കോൺഗ്രസിന് 11ഉം മറ്റുള്ളവർക്ക് എട്ടും സീറ്റുകളാണ്. കോൺഗ്രസിന് 20നു മേൽ സീറ്റ് ആരും പ്രവചിച്ചിട്ടില്ല. 2014ൽ ബി.െജ.പിക്ക് 47 സീറ്റും കോൺഗ്രസിന് 15 ഉം െഎ.എൻ.എൽ.ഡിക്ക് 19 സീറ്റുകളുമാണ് ലഭിച്ചത്. െഎ.എൻ.എൽ.ഡി പിളർന്നതോടെ ഇക്കുറി രണ്ടു സീറ്റുകളാണ് പ്രവചിക്കുന്നത്.
മഹാരാഷ്ട്രയില്‍ 288 സീറ്റുകളാണുള്ളത്. ഭരിക്കാന്‍ 145 സീറ്റുകൾ വേണം. ഇന്ത്യ ടുഡെ ആക്സിസ് മൈ ഇന്ത്യയുടെ സര്‍വെ അനുസരിച്ച് ബി.ജെ.പി 109 നും 124 നുമിടയിലും സേന 57 നും 70 നുമിടയിലും സീറ്റ് നേടും. കോണ്‍ഗ്രസ് 32-40, എന്‍.സി.പി 40-50, മറ്റുള്ളവര്‍ 22-32 എന്നിങ്ങനെയാണ് പ്രവചനം. ബി.ജെ.പി 123, ശിവസേന 74, കോണ്‍ഗ്രസ് 40, എന്‍.സി.പി 35 എന്നിങ്ങനെയാണ് ടിവി 9 മറാത്തി ചാനലിെൻറ പ്രവചനം. ടൈംസ് നൗ ബി.ജെ.പി സഖ്യത്തിന് 204 സീറ്റ് പ്രവചിക്കുന്നു. 69 കോണ്‍ഗ്രസ് സഖ്യത്തിനും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.