ചണ്ഡിഗഢ്: പോളിങ് ബൂത്തിൽ അനുമതിയില്ലാതെ പ്രവേശിച്ചതിനും മോശമായ പെരുമാറ്റത്തിനും ഹരിയാന ബി.ജെ.പി മന്ത്ര ിസഭാംഗത്തിനെതിരെ കേസെടുത്തു. മുൻ കോൺഗ്രസ് എം.എൽ.എ ബി.ബി. ബത്രക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. റോഹ ്ത്തക്കിലെ ബൂത്തിൽ അനുവാദമില്ലാതെ പ്രവേശിക്കുകയും ബഹളംവെക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതി യിലാണ് ജനപ്രാതിനിധ്യ നിയമപ്രകാരവും സർക്കാർ ഉദ്യോഗസ്ഥെൻറ ജോലി തടസ്സപ്പെടുത്തിയതിനും സഹകരണ വകുപ്പ് സഹമന്ത്രി മനീഷ് ഗ്രോവറിനെതിരെയും മുൻ കോൺഗ്രസ് എം.എൽ.എ ബി.ബി. ബത്രക്കെതിരെയും കേസെടുത്തത്.
തെരഞ്ഞെടുപ്പ് അട്ടിമറിക്കാനും വോട്ടർമാരെ ഭീഷണിപ്പെടുത്താനും മന്ത്രിയുടെ നേതൃത്വത്തിൽ അക്രമം സൃഷ്ടിച്ചുവെന്ന് ഹരിയാനയുെട ചുമതലയുള്ള കോൺഗ്രസ് നേതാവ് ഗുലാംനബി ആസാദ് തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയിരുന്നു. ‘‘അമ്പതോളം ആയുധധാരികളായ ഗുണ്ടകളുമായി 10 കാറുകളിൽ എത്തിയ മന്ത്രിയും സംഘവും റോഹ്ത്തക്ക് നഗരത്തിലെ ആറു ബൂത്തുകളിൽ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു’’ -പരാതിയിൽ പറയുന്നു.
ബി.ജെ.പിയുമായി ബന്ധമുള്ള ലോഹർ എന്നയാളെയും സംഘത്തെയും വോെട്ടടുപ്പ് ദിവസം ആയുധങ്ങൾ സഹിതം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ജാമ്യത്തിൽ വിെട്ടങ്കിലും മറ്റൊരു കേസിൽ വീണ്ടും അറസ്റ്റ് ചെയ്തു. അതേസമയം, മന്ത്രിയും സംഘവും അക്രമം നടത്തുന്നുവെന്ന പരാതി കേട്ടാണ് താൻ സ്ഥലത്ത് എത്തിയതെന്നും തുടർന്ന് സംഘം തനിക്കുനേരെ തിരിയുകയായിരുന്നുവെന്നുമാണ് കോൺഗ്രസ് മുൻ എം.എൽ.എ ബത്ര പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.