ന്യൂഡൽഹി: ഹരിയാനയിൽനിന്ന് തന്നെ കാണാനെത്തിയ ഗ്രാമീണ വനിതകളുമായി സോണിയഗാന്ധി നടത്തിയ ആശയവിനിമയം വൈറൽ. സോനിപതിൽ നിന്ന് പത്ത് ജൻപഥ് സന്ദർശിക്കാനെത്തിയ വനിതകളുമായാണ് സോണിയ ഗാന്ധി സംസാരിച്ചത്. രാഹുലിന്‍റെ വിവാഹക്കാര്യം ഉൾപ്പടെ സ്ത്രീകളുമായി സോണയ ഗാന്ധി സംസാരിച്ചു.
തനിക്കും അമ്മയ്ക്കും പ്രിയങ്കയ്ക്കും ഓർമ്മിച്ചു വയ്ക്കാനുള്ള ദിവസം എന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുൽ വനിതകളുടെ സന്ദർശനത്തിൻറെ വിഡിയോ പങ്കുവച്ചത്. ദില്ലിയിൽ ഇന്ത്യഗേറ്റും ഇന്ദിര ഗാന്ധി മ്യൂസിയവും സന്ദർശിച്ച ശേഷമാണ് വനിതകൾ സോണിയ ഗാന്ധിയുടെ വീട്ടിലെത്തിയത്. ഹരിയാനയിൽ നിന്ന് കൊണ്ടു വന്ന ലസ്സിയും വനിതകൾ സോണിയ ഗാന്ധിക്ക് നൽകി.
സംസാരത്തിനിടെ വനിതകളിലൊരാളാണ് രാഹുലിന വിവാഹം കഴിപ്പിക്കണമെന്ന് സോണിയയോട് ആവശ്യപ്പെട്ടത്. പറ്റിയ ഒരു പെൺകുട്ടിയെ കണ്ടെത്തൂ എന്ന് സോണിയ അവരോടുതന്നെ ആവശ്യപ്പെടുകയും ചെയ്തു. പ്രിയങ്ക ഗാന്ധിയും ഇവരുടെ ഒപ്പമുണ്ടായിരുന്നു. എല്ലാവരും ഭക്ഷണം കഴിച്ചശേഷമാണ് പിരിഞ്ഞത്.
मां, प्रियंका और मेरे लिए एक यादगार दिन, कुछ खास मेहमानों के साथ!
— Rahul Gandhi (@RahulGandhi) July 29, 2023
सोनीपत की किसान बहनों का दिल्ली दर्शन, उनके साथ घर पर खाना, और खूब सारी मज़ेदार बातें।
साथ मिले अनमोल तोहफे - देसी घी, मीठी लस्सी, घर का अचार और ढेर सारा प्यार।
पूरा वीडियो यूट्यूब पर:https://t.co/2rATB9CQoz pic.twitter.com/8ptZuUSDBk
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.