ന്യൂഡൽഹി: മൂന്ന് പതിറ്റാണ്ടുമുമ്പ് ഹാഷിംപുരയിൽനിന്ന് കേട്ട സ്ത്രീകളുടെ കൂട്ടനിലവിളി ഇപ്പോഴും കാതുകളിൽ മുഴങ്ങുകയാണെന്ന് പ്രവീൺ ജെയിൻ. ആ കരച്ചിലാണ് പ്രലോഭനങ്ങൾക്കും ഭീഷണികൾക്കുമിടയിലും മൂന്ന് പതിറ്റാണ്ടിനിപ്പുറവും ഇരകൾക്കൊപ്പം നിൽക്കാൻ പ്രേരിപ്പിച്ചതെന്ന് ‘ഇന്ത്യൻ എക്സ്പ്രസ്’ പത്രത്തിെൻറ സീനിയർ ഫോേട്ടാഗ്രാഫറായ അദ്ദേഹം പറഞ്ഞു. കുപ്രസിദ്ധമായ ഹാഷിംപുര കൂട്ടക്കൊലയിൽ 16 പൊലീസുകാർക്ക് ശിക്ഷ ലഭിക്കാൻ കാരണക്കാരനായ നിർണായക സാക്ഷി കൂടിയാണ് പ്രവീൺ. സിഖ്-ഭഗൽപുർ കലാപങ്ങളടക്കം നിരവധി സംഭവങ്ങൾക്ക് സാക്ഷിയായ പ്രവീൺ ‘സൺഡെ മെയിലി’ൽ േഫാേട്ടാഗ്രാഫറായിരിക്കുേമ്പാഴാണ് 1987ൽ മീറത്ത് കലാപം റിപ്പോർട്ട് ചെയ്യാൻ പോകുന്നത്. ഹരിയാനയിലെ രോഹ്തക് സ്വദേശിയായ ഇദ്ദേഹം തെൻറ അനുഭവം ‘മാധ്യമ’വുമായി പങ്കുവെക്കുകയാണിവിടെ:
മീറത്തിലെത്തിയപ്പോൾ ഹാഷിംപുരയിൽ സൈന്യവും പി.എ.സിയും (പ്രൊവിൻഷ്യൽ ആംഡ് കോൺസ്റ്റാബുലറി) ചേർന്ന് തിരച്ചിൽ നടത്തുന്നുണ്ടെന്ന് പൊലീസിെൻറ വയർലസ് സെറ്റിൽനിന്ന് അറിയാൻ കഴിഞ്ഞു. അവിെട ചെല്ലുേമ്പാൾ കാണുന്നത് സൈന്യവും പി.എ.സിയും ഹാഷിംപുര വളഞ്ഞ് ഒാരോരുത്തരെയായി വീടുകളിൽനിന്ന് പിടിച്ചിറക്കിെകാണ്ടുവരുന്നതാണ്. ഭർത്താവിനെ വിട്ടുതരൂ, മക്കളെ വിട്ടുതരൂ എന്നുപറഞ്ഞ് സ്ത്രീകളുടെ കൂട്ടക്കരച്ചിലായിരുന്നു എങ്ങും. ഇൗ മനുഷ്യർ നിരപരാധികളാണെന്ന് ഒറ്റനോട്ടത്തിൽ തന്നെ അറിയാമായിരുന്നു. സ്ത്രീകൾ കരയുന്നതിനനുസരിച്ച് സൈന്യവും പി.എ.സിയും പിടികൂടിയവരെ പ്രായഭേദമന്യേ തോക്കുകൊണ്ട് അടിക്കുകയാണ്. ൈസനികരുടെ ദൃഷ്ടിയിൽപ്പെടാതെ ഒളിഞ്ഞുനിന്ന് ഞാൻ ചിത്രങ്ങളെടുത്തു. ഒരു വീടിനകത്തു കയറി വാതിലിെൻറ മറവിൽ നിന്നുകൊണ്ടായിരുന്നു ആദ്യം ചിത്രമെടുത്തത്. അതിനിടയിൽ ഒരു സൈനികൻ പിടികൂടി മർദിച്ചു. ഫോേട്ടാ എടുക്കരുതെന്ന് പറഞ്ഞ് വീടിന് പുറത്തേക്ക് തള്ളി. അവരുടെ ദൃഷ്ടിയിൽനിന്ന് മാറി ഒരു മരത്തിന് പിന്നിലേക്ക് മറഞ്ഞ് അവിടെനിന്ന് വീണ്ടും ചിത്രങ്ങളെടുത്തു.
അപ്പോെഴാന്നും ഇൗ മനുഷ്യർ കൊല്ലപ്പെടാൻ പോകുകയാണെന്ന് എനിക്കറിയില്ലായിരുന്നു. ഡൽഹിയിൽ തിരിച്ചെത്തി രണ്ടുദിവസം കഴിഞ്ഞാണ് അന്ന് കാമറയിൽ പതിഞ്ഞ മനുഷ്യരെ പി.എ.സിക്കാർ കൂട്ടത്തോടെ കൊന്നൊടുക്കിയതായി അറിയുന്നത്. ടൈം മാഗസിനും ഇന്ത്യാ ടുഡെയുമാണ് വാർത്ത പുറത്തുവിട്ടത്. എന്നിൽനിന്ന് നേരത്തെ വാങ്ങിയ ചിത്രങ്ങളാണ് അവർ വാർത്തക്ക് ഉപയോഗിച്ചത്. പത്രങ്ങളൊന്നും ഇതേക്കുറിച്ച് മിണ്ടിയില്ല. വാർത്ത വന്നതോടെ പ്രതിപക്ഷം പ്രക്ഷോഭവുമായി ഇറങ്ങി. അതോടെ സി.െഎ.ഡി എന്നെ വേട്ടയാടാൻ തുടങ്ങി. കാനൺ കാമറയിലെടുത്ത ചിത്രങ്ങളുടെ നെഗറ്റിവ് ഇനിയെന്തിനാണ്, അത് തന്നേക്കൂ എന്നാണവർ പറഞ്ഞത്. നെഗറ്റിവ് നശിപ്പിച്ച് തെളിവില്ലാതാക്കുകയായിരുന്നു ലക്ഷ്യം.
ഡൽഹി പ്രസ്ക്ലബിൽ വന്ന് ഒരുകെട്ട് നോട്ടുകൾ എെൻറ മുമ്പിലിട്ടു. കാശിന് വഴങ്ങില്ലെന്ന് കണ്ടപ്പോൾ ‘താങ്കളൊരു ഹിന്ദുവല്ലേ’ എന്ന് ചോദിച്ചു മതവികാരമുണർത്താൻ നോക്കി. ഒരു തെറ്റും ചെയ്യാത്ത നിരപരാധികളായ 42 മനുഷ്യരെ എങ്ങനെ കൊല്ലാൻ കഴിയുമെന്ന് ഞാൻ തിരിച്ചുചോദിച്ചു. ഒരു ഹിന്ദുവാണെന്ന് കരുതി തെറ്റ് തെറ്റല്ലെന്ന് എങ്ങനെയാണ് പറയുക. കലാപവേളയിൽ ഏത് മതത്തിൽപ്പെട്ടവരും ഇത് പോലെ വന്നുപെടും. അവർക്കൊപ്പമാണ് നിൽക്കേണ്ടത്. പ്രലോഭനത്തിലൂടെ വശത്താക്കാനാകാതെ വന്നപ്പോൾ ഭീഷണിയായി. രാത്രിയിൽ തട്ടിക്കൊണ്ടുപോകുമെന്ന് കരുതി പല കൂട്ടുകാരുടെയും വീടുകളിൽ മാറി താമസിച്ചു. ഉറങ്ങാനാവാത്ത ദിവസങ്ങളായിരുന്നു അത്. ഡൽഹി പ്രസ്ക്ലബ് സുരക്ഷിതമായിരുന്നതിനാൽ പകൽ അവിടെ മാത്രം പോകും.
ഇതെല്ലാം അതിജീവിച്ച് ഞാനുറച്ചുനിന്നതോടെ ആ ചിത്രങ്ങൾ കേസിലെ പ്രധാന തെളിവായി. േകാടതിയിൽ പോയി അവ താനെടുത്ത ചിത്രങ്ങളാണെന്ന് സാക്ഷ്യപ്പെടുത്തി കേസിൽ സാക്ഷിയാകാനുള്ള സന്നദ്ധതയും അറിയിച്ചു. കാലമിത്ര പിന്നിടുേമ്പാഴും നിസ്സഹായരായ ആ സ്ത്രീകളുടെ അലമുറ കാതിലലക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.