ന്യൂഡൽഹി: ക്രൂരമായ ലൈംഗിക പീഡനത്തിന് ശേഷം മരണത്തിന് കീഴടങ്ങിയ ഹാഥറസിലെ പെൺകുട്ടിക്കെതിരെ പുതിയ കഥകളും ആരോപണങ്ങളുമായി പ്രതികൾ. പെൺകുട്ടിയുടെ കുടുംബം തന്നെയാണ് സംഭവത്തിലെ പ്രതികളെന്ന വിചിത്ര വാദമുന്നയിച്ചുള്ള കത്ത് പ്രതികൾ പൊലീസിന് നൽകി. ജയിലിൽ കഴിയുന്ന നാലു പ്രതികളുടെയും വിരലടയാളം പതിപ്പിച്ച കത്ത് മുഖ്യപ്രതി സന്ദീപ് ഠാക്കൂറിെൻറ പേരിലുള്ളതാണ്. കേസിലെ പ്രതികളിലൊരാൾക്ക് പെൺകുട്ടിയുടെ കുടുംബവുമായി ബന്ധമുണ്ടെന്ന് പൊലീസ് ആരോപിച്ചതിന് ശേഷമാണ് പ്രതികളുടെ കത്ത് പുറത്തു വന്നത്.
പെൺകുട്ടിയുമായി തനിക്ക് സൗഹൃദമുണ്ടായിരുന്നുവെന്നാണ് സന്ദീപ് ഠാക്കൂർ കത്തിൽ അവകാശപ്പെടുന്നത്. ഫോണിൽ സംസാരിക്കാറുണ്ടായിരുന്നുവെന്നും സന്ദീപ് പറയുന്നു. 'അവളുടെ കുടുംബത്തിന് ഞങ്ങളുടെ സൗഹൃദത്തിൽ താൽപര്യമുണ്ടായിരുന്നില്ല. സംഭവം നടന്ന ദിവസം അവളെ കാണാനായി ഞാൻ വയലിൽ പോയിരുന്നു. അവിടെ അവളുടെ അമ്മയും സഹോദരങ്ങളും ഉണ്ടായിരുന്നു. അവൾ പറഞ്ഞതിനാൽ ഞാൻ തിരിച്ചു പോന്നു. അതിന് ശേഷം അവളെ അമ്മയും സഹോദരൻമാരും മർദിച്ചതായി ഗ്രാമീണരിൽ നിന്ന് ഞാൻ അറിഞ്ഞു. ഞാൻ അവളെ തെറ്റായി ഒന്നും ചെയ്തിട്ടുണ്ടായിരുന്നില്ല. ഞങ്ങൾ നാലു പേരും നിരപരാധികളാണ്' - പ്രധാനപ്രതി സന്ദീപ് കത്തിൽ പറയുന്നു.
പ്രതികളുടെ ആരോപണം പെൺകുട്ടിയുടെ പിതാവ് നിഷേധിച്ചു. 'എനിക്കെെൻറ മകളെ നഷ്ടപ്പെട്ടു. ഇപ്പോഴവർ ഞങ്ങളെ കുറിച്ച് അപവാദം പ്രചരിപ്പിക്കുകയാണ്. ഞങ്ങൾ ഭയക്കില്ല. ഞങ്ങൾക്ക് വേണ്ടത് നഷ്ടപരിഹാരമോ പണമോ അല്ല; നീതിയാണ്'- െപൺകുട്ടിയുടെ പിതാവ് പറയുന്നു.
നേരത്തെ, പെൺകുട്ടിയുടെ മൃതദേഹം പൊലീസിെൻറ നേതൃത്വത്തിൽ കത്തിച്ചു കളഞ്ഞ ശേഷം, ലൈംഗിക പീഡനം നടന്നിട്ടില്ലെന്ന് പൊലീസ് തന്നെ പറഞ്ഞിരുന്നു. പൊലീസ് പുതിയ കഥകൾ ചമക്കുകയും അതിന് യോജിക്കുന്ന തരത്തിൽ പലതും 'പുറത്തുവരികയും' ചെയ്യുേമ്പാഴും പ്രതികൾക്കെതിരെ പെൺകുട്ടി നൽകിയ മൊഴി നിലനിൽക്കുന്നുണ്ട്. ലൈംഗിക പീഡനം നടന്നുവെന്നും ആശുപത്രിയിൽവെച്ച് പെൺകുട്ടി മൊഴി നൽകിയിരുന്നു.
പെൺകുട്ടിയുടെ സഹോദരനുമായി മുഖ്യപ്രതി സന്ദീപ് ഠാക്കൂറിന് ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ഇൗ വർഷം മാർച്ച് വരെയുള്ള കാലത്തിനിടക്ക് 104 തവണ ഇരുവരും ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറഞ്ഞിരുന്നു. എന്നാൽ, പെൺകുട്ടിയുടെ സഹോദരൻ ഇത് നിഷേധിച്ചിട്ടുണ്ട്. തങ്ങളുടെ വീട്ടിൽ ഒരു ഫോൺ മാത്രമാണ് ഉള്ളതെന്നും അതിലൂടെ ഞങ്ങൾ തമ്മിൽ സംസാരിച്ചിട്ടുണ്ടെങ്കിൽ അതിെൻറ വിശദാംശവും സംഭാഷണങ്ങളും പൊലീസ് പുറത്തുവിടണെമന്നും പെൺകുട്ടിയുടെ സഹോദരൻ ആവശ്യപ്പെട്ടിരുന്നു.
ഉത്തർപ്രദേശ് സർക്കാറിെൻറ നീക്കം തരംതാഴ്ന്നതാണെന്നാണ് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പ്രതികരിച്ചത്. പെൺകുട്ടിയെ അപകീർത്തിപെടുത്തി പുതിയ കഥകൾ സൃഷ്ടിക്കാനുള്ള ശ്രമമാണെന്നും അത് അങ്ങേയറ്റം അധ:പതനം ആണെന്നും അവർ പറഞ്ഞു.
കേസ് അന്വേഷിക്കാൻ ഉത്തർ പ്രദേശ് സർക്കാർ ചുമതലപ്പെടുത്തിയ മൂന്നംഗ പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ സഹോദരനെ അടക്കം ചോദ്യം ചെയ്തിരുന്നു. സംഘത്തിെൻറ ആദ്യഘട്ട കണ്ടെത്തലുകളടങ്ങിയ റിപ്പോർട്ട് സമർപ്പിക്കാൻ ഇനി ഒമ്പത് ദിവസങ്ങളാണ് ബാക്കിയുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.