ന്യൂഡൽഹി: രാജ്യത്ത് നടക്കുന്ന വിദ്വേഷാതിക്രമങ്ങളിൽ ഇരയാവുന്നതിൽ 70 ശതമാനവും ദ ലിതരും മുസ്ലിംകളുമാണെന്ന് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇൻറർനാഷനൽ ഇന്ത ്യ. 2018ൽ വിദ്വേഷക്കൊലകളുടെ പട്ടികയിൽെപടുത്തിയ 218ൽ 192 എണ്ണത്തിലും ഉൾപ്പെട്ടത് ഇക്ക ൂട്ടരാണെന്ന് കണക്കുനിരത്തി ആംനസ്റ്റി സമർഥിക്കുന്നു.
എെൻറ കൈകളിൽ രാജ്യം സുര ക്ഷിതമാണെന്ന അവകാശവാദവുമായി പ്രധാനമന്ത്രി നാടുനീളെ പ്രചാരണം നടത്തുേമ്പാഴാണ് രാജ്യത്ത് ദലിതരും മുസ്ലിംകളും വൻതോതിൽ വേട്ടയാടപ്പെടുന്നതിെൻറ നേർചിത്രം ആംനസ്റ്റി പുറത്തുവിട്ടത്.
2015 സെപ്റ്റംബറിലെ ദാദ്രി ആൾക്കൂട്ടക്കൊല മുതലാണ് ഇത് വൻതോതിൽ വർധിച്ചത്. 2018വരെ സമാനരീതിയിലുള്ള 721 സംഭവങ്ങളുടെ വിശദരേഖകൾ പരിശോധിച്ചാണ് റിപ്പോർട്ട്. ബലാത്സംഗവും ആക്രമണവും കൊലപാതകവും ഉൾപ്പെടെ നടന്ന സംഭവങ്ങളാണിത്. അതിൽ 498 എണ്ണത്തിലും ഇരയായത് ദലിതരാണ്. 156 എണ്ണം മുസ്ലിംകളെ ലക്ഷ്യമിട്ട് നടപ്പാക്കിയവയാണ്. അതിൽത്തന്നെ 103 സംഭവങ്ങളും പശുക്കളുമായി ബന്ധപ്പെട്ടതാണ്.
2018ലെ പട്ടിക പരിേശാധിച്ചാൽ ഇക്കൂട്ടർക്കെതിരായ വിദ്വേഷാതിക്രമങ്ങൾ വർധിക്കുന്നതായി കാണാം. 218 അതിക്രമങ്ങളിൽ 142 എണ്ണത്തിലും ഇരയായത് ദലിതർ. 50 എണ്ണത്തിൽ മുസ്ലിംകൾ. ദലിത്വേട്ടയിൽ എന്നും മുന്നിൽ ഉത്തർപ്രദേശാണ്. 2018ൽ 57 സംഭവങ്ങളാണ് യു.പിയിൽ മാത്രമുണ്ടായത്. ഗുജറാത്താണ് തൊട്ടുപിന്നിൽ; 22 കേസുകൾ.
മുഖ്യധാര ഇംഗ്ലീഷ്, ഹിന്ദി മാധ്യമങ്ങളിലെ രേഖകൾപ്രകാരമാണ് കണക്കെടുപ്പെന്ന് ആംനെസ്റ്റി വെളിപ്പെടുത്തുന്നു. ഏറ്റവും ചെറിയതോതിലുള്ള കണക്കെടുപ്പിലൂടെ കിട്ടിയ അക്കങ്ങളാണ് റിപ്പോർട്ടിൽ ചേർത്തതെന്ന് ആംനസ്റ്റി ഇന്ത്യ തലവൻ ആകാർ പേട്ടൽ പ്രതികരിച്ചു.
പൊലീസിലും മുഖ്യധാര മാധ്യമങ്ങളുടെ ശ്രദ്ധയിലും വരാത്ത നിരവധി സംഭവങ്ങൾ രാജ്യത്ത് നടക്കുന്നുണ്ട്. ചിലതിലെല്ലാം കാര്യക്ഷമമായ അന്വേഷണം നടക്കുേമ്പാൾ ഒട്ടുമിക്കതും ശിക്ഷിക്കാെത വെറുതെ വിടാറാണ് പതിവ്. ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും നീതി ഉറപ്പാക്കുന്നതിനുള്ള ഇടപെടലുകളാണ് സർക്കാർ ഉറപ്പാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.