മുസ്ലിം വിദ്വേഷം ഇന്ത്യയിൽ സ്വാഭാവികമായി മാറിയിരിക്കുന്നുവെന്ന് ഉമർ അബ്ദുള്ള

ശ്രീനഗർ: മുസ്ലിങ്ങളോടുള്ള വിദ്വേഷം രാജ്യത്ത് സ്വാഭാവികമായി മാറിയിരിക്കുന്നുവെന്ന് കർണാടകയിലെ ഹിജാബ് വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് നാഷണൽ കോൺഫറൻസ് നേതാവ് ഉമർ അബ്ദുള്ള.  ഇന്ത്യയിൽ ഇനി അധിക കാലം രാജ്യത്തിന്‍റെ വൈവിധ്യങ്ങൾ ആഘോഷിക്കപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു. 

കർണാടകയിലെ ഒരു കോളജിൽ കാവി ഷാൾ ധരിച്ചെത്തിയ ചില ആൺകുട്ടികൾ ഹിജാബ് ധരിച്ചെത്തിയ പെൺകുട്ടിക്ക് നേരെ മുദ്രാവാക്യം വിളിച്ച് ഇരച്ചെത്തുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഒറ്റയ്ക്കുള്ള ഒരു യുവതിയെ ലക്ഷ്യമിടുമ്പോൾ ഈ പുരുഷന്മാർ എത്ര ധൈര്യശാലികളായിരിക്കും?, മുസ്ലിം വിദ്വേഷം ഇന്ത്യയിൽ ഇന്ന് മുഖ്യധാര സമൂഹത്തിൽ പൂർണ്ണമായും സ്വാഭാവികമായി മാറിയിരിക്കുകയാണ് -അദ്ദേഹം പറഞ്ഞു.

നമ്മൾ ഇനി വൈവിധ്യത്തെ ആഘോഷിക്കുന്ന ഒരു രാജ്യമായിരിക്കില്ലെന്നും, അതിന്‍റെ പേരിൽ ആളുകളെ ശിക്ഷിക്കുന്നത് ഒഴിവാക്കാൻ ആഗ്രഹിക്കുന്നതായും കർണാടകയിലെ വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചുകൊണ്ട് ഉമർ അബ്ദുള്ള പറഞ്ഞു.

Tags:    
News Summary - Hatred For Muslims Normalised In India: Omar Abdullah Over Hijab Row

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.