ഗുവാഹത്തി: രാഹുൽ ഗാന്ധിയുടെ അപരനെ തിരിച്ചറിഞ്ഞുവെന്നും ഉടൻ വിവരങ്ങൾ പുറത്തുവിടുമെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ഭാരത് ജോഡോ ന്യായ് യാത്രക്കിടെ കൈ വീശുന്നത് രാഹുലിന്റെ അപരനാണെന്ന് ഹിമന്ത ആരോപിച്ചിരുന്നു. അപരന്റെ പേരടക്കമുള്ള വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നാണ് അസം മുഖ്യമന്ത്രിയുടെ അവകാശവാദം. അസമിൽ നിന്ന് ജോഡോ യാത്ര പശ്ചിമ ബംഗാളിലെത്തിയിരിക്കുകയാണ്.
ജനുവരി 18നും 25നുമിടയിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനടത്തിയ യാത്രയിൽ, ചില സമയങ്ങളിൽ രാഹുൽ തന്നോട് സാദൃശ്യമുള്ള അപരനെയാണ് ഉപയോഗിക്കുന്നതെന്നാണ് ഹിമന്തയുടെ ആരോപണം. ഫെബ്രുവരി നാലിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് അസമിൽ നടത്തുന്ന വാർത്ത സമ്മേളനത്തിൽ രാഹുലിന്റെ അപരനെ സംബന്ധിച്ച വിവരങ്ങൾ പുറത്തുവിടുമെന്നാണ് ഹിമന്ത പറയുന്നത്.
അസമിലൂടെ യാത്ര കടന്നുപോയപ്പോൾ രാഹുലിന്റെ അപരനാണ് ജനങ്ങളെനോക്കി കൈവീശിയത് എന്നത് തന്റെ സർക്കാർ സ്ഥിരീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്റെ പരാതിക്കു ശേഷം പശ്ചിമ ബംഗാളിൽ അപരന്റെ സഹായമില്ലാതെയാണ് രാഹുൽ പര്യടനം നടത്തുന്നതെന്നും ഹിമന്ത ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.