യു.പിയിൽ ബുള്‍ഡോസറുകൾ അറ്റകുറ്റപ്പണിയിൽ, മാർച്ച് പത്തിന് വീണ്ടുമിറങ്ങും -യോഗി ആദിത്യനാഥ്

ഉത്തർപ്രദേശിലെ എല്ലാ ബുള്‍ഡോസറുകളും അറ്റകുറ്റപ്പണികള്‍ക്കായി അയച്ചിട്ടുണ്ടെന്നും മാര്‍ച്ച് 10ന് ശേഷം വീണ്ടും പ്രവര്‍ത്തനം തുടങ്ങുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മാര്‍ച്ച് 10നാണ് യു.പിയിലെ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം. ഇത് സൂചിപ്പിച്ചാണ് യോഗിയുടെ പരാമർശം.

യു.പി നിയമസഭാ തെരഞ്ഞെടുപ്പ് വേളയിലും ബുള്‍ഡോസറുകള്‍ പ്രവര്‍ത്തിപ്പിക്കുമോ എന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് മുഖ്യമന്ത്രിയോട് ചോദിച്ചിരുന്നു. ക്രിമിനലുകളുടെ അനധികൃത സ്വത്തുക്കള്‍ ഇടിച്ചു തകര്‍ക്കാനാണ് യു.പി സര്‍ക്കാര്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ചിരുന്നത്. തെരഞ്ഞെടുപ്പ് വേളയിലും ബുള്‍ഡോസറുകള്‍ പ്രവര്‍ത്തിപ്പിക്കുമോ എന്നാണ് സമാജ് വാദി പാര്‍ട്ടിയുടെ ഒരു മുതിര്‍ന്ന നേതാവ് എന്നോട് ചോദിച്ചത്. കുറച്ചുകാലത്തേക്ക് ആശങ്കപ്പെടേണ്ടതില്ലെന്നും ബുള്‍ഡോസറുകള്‍ വിശ്രമിത്തിലാണെന്നുമാണ് ഞാന്‍ മറുപടി നല്‍കിയത്.

കഴിഞ്ഞ നാലര വര്‍ഷമായി മാളത്തില്‍ ഒളിച്ചിരുന്ന പലരും തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുശേഷം പുറത്തുവന്നിട്ടുണ്ടെന്നും യോഗി പറഞ്ഞു. ഇങ്ങനെ പുറത്തുവന്നവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മാര്‍ച്ച് പത്തിനുശേഷം ബുള്‍ഡോസറുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നതോടെ ഇവരുടെ മുരള്‍ച്ച അവസാനിക്കുമെന്നും യോഗി കൂട്ടിച്ചേര്‍ത്തു. അതീതീവ്ര വംശീയ വിദ്വേഷ പരാമർശങ്ങളും തെരഞ്ഞെടുപ്പ് അടുത്തതോടെ യോഗിയിൽനിന്ന് പുറത്തുവന്നിരുന്നു. ന്യൂനപക്ഷങ്ങളെ ലക്ഷ്യംവെച്ചുള്ളവയായിരുന്നു അവയിൽ പലതും. 

Tags:    
News Summary - Have sent 'Bulldozer' for repairing, it will silence all 'garmi' after March 10 -Yogi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.