ഞാൻ പക്കാ ഗുജറാത്തിയാണ്. നിങ്ങൾ എനിക്ക് ഒരു ഇന്ത്യൻ പേരിട്ട് തരാമോ. ലോകാരോഗ്യ സംഘടന തലവന്റെ ചോദ്യം കേട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്നെ ഒട്ടും വൈകിയില്ല. "തുളസിഭായ്". ഞാൻ ഇനി നിങ്ങളെ അങ്ങനെയേ വിളിക്കൂ. മോദി അദ്ദേഹത്തോട് പറഞ്ഞു. ഡബ്ല്യു.എച്ച്.ഒ മേധാവിക്കാണ് മോദി പുതിയ പേരിട്ടത്.
ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് ഗെബ്രിയേസസിന്റെ അഭ്യർത്ഥന മാനിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന് ഗുജറാത്തി പേര് നൽകിയത്. ഗാന്ധിനഗറിൽ നടന്ന ആഗോള ആയുഷ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ ഉച്ചകോടിയിൽ ലോകാരോഗ്യ സംഘടനയുടെ തലവനോട് പ്രധാനമന്ത്രി മോദി പറഞ്ഞു, "നിങ്ങളെ തുളസീഭായ് എന്ന് വിളിക്കുന്നത് ഞാൻ ആസ്വദിക്കുന്നു. ഇന്ത്യക്കാരുടെ തലമുറകൾ തുളസി ചെടിയെ ആരാധിച്ചിരുന്നു. പ്രധാനമന്ത്രി മോദി വിശദീകരിച്ചു.
"ഡബ്ല്യു.എച്ച്.ഒ ഡയറക്ടർ ജനറൽ ടെഡ്രോസ് എന്റെ നല്ല സുഹൃത്താണ്. ഇന്ത്യൻ അധ്യാപകരാണ് എന്നെ പഠിപ്പിച്ചതെന്നും അവർ കാരണമാണ് ഞാൻ ഇവിടെയെത്തിയതെന്നും അദ്ദേഹം എന്നോട് എപ്പോഴും പറയാറുണ്ട്. ഇന്ന് അദ്ദേഹം എന്നോട് പറഞ്ഞു - 'ഞാൻ ഒരു പക്കാ ഗുജറാത്തിയായി. നിങ്ങൾ എനിക്കൊരു പേര് തീരുമാനിച്ചോ? ' അതിനാൽ ഞാൻ അദ്ദേഹത്തെ ഒരു ഗുജറാത്തി എന്ന് വിളിക്കും. തുളസി ആധുനിക തലമുറ മറന്നുപോകുന്ന ഒരു ചെടിയാണ്. തലമുറകൾ തുളസിയെ ആരാധിച്ചു. നിങ്ങൾക്ക് വിവാഹത്തിലും തുളസി ചെടി ഉപയോഗിക്കാം. അതിനാൽ ഇപ്പോൾ നിങ്ങൾ ഞങ്ങളോടൊപ്പമുണ്ട്" -പ്രധാനമന്ത്രി പറഞ്ഞു.
ഗുജറാത്തിൽ ത്രിദിന ആഗോള ആയുഷ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ ഉച്ചകോടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഡബ്ല്യു.എച്ച്.ഒ ഡയറക്ടർ ജനറലിന് പുറമെ മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നൗത്തും സന്നിഹിതരായിരുന്നു.
പരമ്പരാഗത വൈദ്യശാസ്ത്രത്തിനായി രാജ്യത്തേക്ക് വരാൻ ആഗ്രഹിക്കുന്ന വിദേശ പൗരന്മാർക്കായി ഇന്ത്യ ഉടൻ തന്നെ പ്രത്യേക ആയുഷ് വിസ വിഭാഗം അവതരിപ്പിക്കുമെന്ന് പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.