മുംബൈ: ഭീമ-കൊറേഗാവ് കേസിൽ അറസ്റ്റിലായ ക്രിസ്ത്യൻ പുരോഹിതൻ ഫാ. സ്റ്റാൻ സ്വാമിയുടെ ആശുപത്രി ചികിത്സ ജൂലൈ അഞ്ചുവരെ ബോംെബ ഹൈകോടതി നീട്ടി. സ്റ്റാൻ സ്വാമി കോവിഡ് മുക്തനായെങ്കിലും അദ്ദേഹത്തിെൻറ ആരോഗ്യനില ഗുരുതരമാണെന്നും തീവ്രപരിചരണം ആവശ്യമാണെന്നുമുള്ള ആശുപത്രിയുടെ റിപ്പോർട്ട് പരിഗണിച്ചാണ് ജസ്റ്റിസുമാരായ എസ്.എസ്. ഷിൻഡെ, എൻ.ജെ. ജമദാർ എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടത്.
ആരോഗ്യാവസ്ഥ ചൂണ്ടിക്കാട്ടിയുള്ള സ്റ്റാൻ സ്വാമിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണിത്. തുടർവാദം കേൾക്കൽ ജൂലൈ മൂന്നിലേക്ക് മാറ്റിയ കോടതി അന്ന് ആശുപത്രി റിപ്പോർട്ടിൽ പ്രതികരണം അറിയിക്കാൻ എൻ.െഎ.എക്ക് നിർദേശവും നൽകി. ഹൈകോടതി ഉത്തരവിനെ തുടർന്ന് കഴിഞ്ഞ 28 നു രാത്രിയാണ് ജയിലിൽ നിന്ന് ബാന്ദ്രയിലെ സ്വകാര്യ ആശുപത്രിയായ ഹോളി ഫാമിലിയിലേക്ക് സ്റ്റാൻ സ്വാമിയെ മാറ്റിയത്. അദ്ദേഹത്തിെൻറ സ്വന്തം ചെലവിലാണ് ചികിത്സ. ഇത് രണ്ടാം തവണയാണ് ചികിത്സാ കാലാവധി നീട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.