ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ തുടരുന്ന സംഘർഷം അസ്വസ്ഥതയുളവാക്കുന്നതും അപലപനീയമാണെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സമാധാനപരമായ പ്രതിഷേധം ആരോഗ്യകരമായ ജനാധിപത്യത്തിന്‍റെ അടയാളമാണ്. അക്രമം ഒരിക്കലും ന്യായീകരിക്ക ാനാകില്ലെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
ഡൽഹിയിലെ ജനങ്ങൾ സംയമനം പാലിക്കണമെന്നും പ്രകോപനങ്ങളിൽ വീഴരു തെന്നും രാഹുൽ ഗാന്ധി അഭ്യർഥിച്ചു.
The violence today in Delhi is disturbing & must be unequivocally condemned. Peaceful protests are a sign of a healthy democracy, but violence can never be justified. I urge the citizens of Delhi to show restraint, compassion & understanding no matter what the provocation.
— Rahul Gandhi (@RahulGandhi) February 24, 2020
പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിക്കുന്നവരും അനുകൂലികളും തമ്മിലാണ് ഡൽഹിയിൽ വ്യാപക സംഘർഷം ഉടലെടുത്തത്. കല്ലേറിൽ പൊലീസുകാരൻ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. നൂറുകണക്കിന് വീടുകളും കടകളും നിരവധി വാഹനങ്ങളും തകർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.