ചണ്ഡീഗഢ്: തുടർച്ചയായി അഞ്ചാം ദിവസവും ഉഷ്ണതരംഗത്തിൽ വലഞ്ഞ് ചണ്ഡീഗഢ്. ചൊവ്വാഴ്ച താപനിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. 43.6 ഡിഗ്രി ആയിരുന്നു കൂടിയ താപനില. ഉയർന്ന താപനില 40 ഡിഗ്രിക്ക് മുകളിലെത്തുമ്പോൾ സാധരണയായി ഇവിടെ ഉഷ്ണതരംഗം പ്രഖ്യാപിക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മെഡിറ്ററേനിയൻ കടലിൽ നിന്ന് ഉൽഭവിക്കുന്ന കൊടുങ്കാറ്റായ വെസ്റ്റേൺ ഡിസ്റ്റേർബൻസിന്‍റെ പ്രഭാവം കാരണം വാരാന്ത്യത്തോടെ താപനില കുറയാൻ സാധ്യതയുണ്ട്. ഇത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ പെട്ടെന്ന് മഴയുണ്ടാകാൻ കാരണമാകും. ഇതിന്‍റെ ഭാഗമായി ഹിമാചൽ പ്രദേശിൽ ഉണ്ടാകുന്ന മഴ ചണ്ഡീഗഢിൽ തുടരുന്ന കനത്ത ചൂടിന് കുറവുണ്ടാക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.
അടുത്ത മൂന്ന് ദിവസങ്ങളിൽ ഉയർന്ന താപനില 42, 43 ഡിഗ്രിയും കുറഞ്ഞ താപനില 29 ഡിഗ്രിയും ആയിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.