കുളുവിൽ മേഘവിസ്ഫോടനം; ഹിമാചൽ പ്രദേശിൽ ഗ്രാമങ്ങൾ ഒറ്റപ്പെട്ടു

ഷിംല: ഹിമാചൽ പ്രദേശിലെ കുളുവിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ കനത്തമഴയിൽ ഗ്രാമങ്ങൾ ഒറ്റപ്പെട്ടു. കുളു ജില്ലയിലെ മലാന, മണിക്കരൻ എന്നീഗ്രമങ്ങളാണ് ഒറ്റപ്പെട്ടത്. താഴ്‌വരയിലെ നിരവധി ടൂറിസ്റ്റ് നഗരങ്ങളുമായുള്ള ആശയവിനിമയം തടസപ്പെട്ടു. രക്ഷാപ്രവർത്തനം നടന്നുവരികയാണെന്നും മലാനയിലെ ജലവൈദ്യുത നിലയത്തിൽ ജോലി ചെയ്യുന്ന 25ലധികം ജീവനക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചുവെന്നും അധികൃതർ അറിയിച്ചു.

ഷിംലയിൽ ഇന്നലെയുണ്ടായ മണ്ണിടിച്ചിലിൽ ഒരു പെൺകുട്ടി മരിച്ചിരുന്നു. ഷിംലയിലെ ദാലി മേഖലയിൽ റോഡരികിൽ കിടന്നുറങ്ങിയ പെൺകുട്ടിയാണ് അപകടത്തിൽപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചില വാഹനങ്ങളും മണ്ണിനടിയിൽ കുടുങ്ങിയിട്ടുണ്ട്.

ഹിമാചൽ പ്രദേശിൽ കനത്തമഴ തുടരുകയാണ്. ഷിംലയിലും സൊലൻ, സിർമൗർ, ബിലാസ്പൂർ, ഹാമിർപൂർ, മാഡി, ഉന എന്നീ ജില്ലകളിലും ഇടിയോടുകൂടിയ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്. 


Full View

Tags:    
News Summary - Heavy Rain After Cloudburst In Himachal; Manikaran, Malana Cut Off

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.