ഇന്ദോർ: കനത്ത മഴയെ തുടർന്ന് ഗുജറാത്തിലെ സർദാർ സരോവർ അണക്കെ ട്ടിൽ വെള്ളം ഉയർന്നതോടെ, സമീപത്ത് മധ്യപ്രദേശിലെ ധാർ ജില്ലയിൽ നി സാർപൂർ ഗ്രാമം ഭീതിയിൽ. ഇന്ദോറിൽനിന്ന് 180 കിലോമീറ്റർ അകലെയുള്ള ഈ ഗ്രാമം ഒന്നാെക വെള്ളത്തിനടിയിലാകുമെന്നാണ് റിപ്പോർട്ട്. അണക്കെട്ടിലെ കായൽ ഭാഗത്ത് അപകട രേഖക്കും മുകളിൽ 6.5 മീറ്ററോളമാണ് വെള്ളം പൊങ്ങിയത്.
133 മീറ്ററാണ് ഇന്നലെ വൈകീട്ടുള്ള ജലനിരപ്പ്. അണക്കെട്ടിൽനിന്നുള്ള വെള്ളം സമീപ ഗ്രാമങ്ങളിലേക്ക് കയറുകയാണ്. അനിയന്ത്രിതമായി വെള്ളം ഉയർന്നതോടെ ഉറി ബഘിനി നദിക്കരയിലെ ഗ്രാമത്തിലുള്ള പതിനായിരത്തോളം പേർ ആവുന്നതെല്ലാം പെറുക്കി കണ്ണീരോടെ വീടുവിട്ടു. 20 ദിവസമായി തുടർച്ചയായി വെള്ളം കയറിയതായി അണക്കെട്ടുമൂലം വിഷമം അനുഭവിക്കുന്നവരുടെ സംഘടന നേതാവ് ദേവേന്ദ്ര കുമാർ പറഞ്ഞു.
മഴ കനത്തതോടെ, നർമദയിലും ഉറി ബഘിനി ഉൾപ്പെടെ പോഷകനദികളിലുമുള്ള അണക്കെട്ടുകൾ തുറന്നിരുന്നു. ജനം എത്രയും പെട്ടെന്ന് വീടുകൾ ഒഴിയണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. ഒഴിയുന്നവരെ പാർപ്പിക്കാൻ സംവിധാനങ്ങൾ ഒരുക്കിയതായും അവർ പറഞ്ഞു. എന്നാൽ, സർക്കാർ നൽകുന്ന നഷ്ടപരിഹാരത്തുകയിലും പുനരധിവാസത്തിലുമുള്ള പോരായ്മകൾ ഉന്നയിക്കുകയാണ് ജനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.