ന്യൂഡൽഹി: മഴക്കെടുതിയിൽ ആറു സംസ്ഥാനങ്ങളിൽ 514പേർ മരിച്ചു. കനത്ത മഴയും വെള്ളപ്പൊക്കവുമാണ് ദുരിതം വിതച്ചത്. മഹാരാഷ്ട്രയിൽ 138 പേർക്കാണ് ജീവഹാനി നേരിട്ടത്. കേരളം-125, പശ്ചിമ ബംഗാൾ -116, ഗുജറാത്ത് -52, അസം -34, ഉത്തർപ്രദേശ്- 49 എന്നിങ്ങനെയാണ് മരണം. ആഭ്യന്തരമന്ത്രാലയത്തിലെ ദേശീയ എമർജൻസി റെസ്പോൺസ് സെൻറർ (എൻ.ഇ.ആർ.സി) പുറത്തുവിട്ട കണക്കാണിത്.
മഹാരാഷ്ട്ര -26, ബംഗാൾ -22, അസം -21 എന്നിങ്ങനെയാണ് ദുരിതബാധിത ജില്ലകൾ. കേരളത്തിലെ 14 ജില്ലകളും പട്ടികയിലുണ്ട്. അസമിൽ 2.17 ലക്ഷം പേർ ദുതിതാശ്വാസ ക്യാമ്പുകളിലുണ്ട്. 10.17 ലക്ഷം പേരാണ് ദുരിതബാധിതർ. എൻ.ഇ.ആർ.സിയുടെ 12 സംഘങ്ങൾ അസമിൽ രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്.
ബംഗാളിൽ 1.61 ലക്ഷം പേരും ഗുജറാത്തിൽ 15,912 പേരും കേരളത്തിൽ 1.43 ലക്ഷവും വെള്ളപ്പൊക്ക കെടുതികൾക്കിരയായി. ഉത്തർപ്രദേശിൽ നിരവധി പ്രദേശങ്ങളിൽ മഴക്കെടുതികളുണ്ടെന്ന് ദുരിതാശ്വാസ കമീഷണർ ഒാഫിസ് വക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.