ഷിംല: ക്രിസ്മസ് ദിനത്തിൽ ഹിമാചൽ പ്രദേശിലെ ഷിംലയിൽ കനത്ത മഞ്ഞുവീഴ്ച. ഷിംലയിലെ കുഫ്രി, കിന്നൗറിലും ചംമ്പയിലെ ദൽഹൗസിയിലുമാണ് മഞ്ഞുവീഴ്ച ഉണ്ടായത്.
മഞ്ഞുവീഴ്ച പ്രദേശവാസികളെ ആഹ്ലാദത്തിലാഴ്ത്തി. തെരുവിലിറങ്ങിയ കുട്ടികളും യുവജനങ്ങളും മഞ്ഞ് ആസ്വദിച്ചു. നഗരത്തിലെ കെട്ടിടങ്ങൾ, മരങ്ങൾ, ചെടികൾ എന്നിവ മഞ്ഞ് പുതഞ്ഞു കിടക്കുകയാണ്.
അതേസമയം, ദേശീയപാത അഞ്ച് വഴിയുള്ള വാഹന ഗതാഗതത്തെ മഞ്ഞുവീഴ്ച പ്രതികൂലമായി ബാധിച്ചു. ഈ സീസണിലെ ആദ്യ മഞ്ഞുവീഴ്ചയാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്.
#WATCH : People enjoy White #Christmas in Himachal Pradesh as season's first snowfall hits Shimla. pic.twitter.com/DWRfICdhJb
— ANI (@ANI_news) December 25, 2016
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.