പൂണെയിൽ ഹെലികോപ്ടർ തകർന്ന് മൂന്ന് പേർ മരിച്ചു

പൂണെ: പൂണെയിൽ ഹെലികോപ്ടർ തകർന്ന് മൂന്ന് പേർ മരിച്ചു. ബുധനാഴ്ച രാവിലെയാണ് ഹെലികോപ്ടർ തകർന്ന് വീണതെന്ന് പൊലീസ് അറിയിച്ചു. പൈലറ്റും രണ്ട് എൻജിനീയർമാരുമാണ് മരിച്ചതെന്നാണ് റിപ്പോർട്ട്.

സർക്കാർ, സ്വകാര്യ ഉടമസ്ഥതയിലുള്ള ഹെലികോപ്ടറാണോ തകർന്ന് വീണതെന്നത് സംബന്ധിച്ച് വ്യക്തതയില്ല. ബാദവൻ മേഖലയിൽ രാവിലെ 6.45നാണ് ഹെലികോപ്ടർ തകർന്ന് വീണതെന്ന് പിംപിരി ചിൻച്‍വാദ് പൊലീസ് പറഞ്ഞു.

രണ്ട് പേർ മരിച്ചുവെന്ന അറിയിപ്പാണ് ആദ്യം പുറത്ത് വന്നത്. ​പിന്നീട് അപകടത്തിൽ മൂന്ന് പേർ മരിച്ചുവെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയായിരുന്നു. രണ്ട് പേർ മരിച്ചുവെന്നും ഹെലികോപ്ടറിലെ തീയണക്കാൻ ഇനിയും സാധിച്ചിട്ടില്ലെന്ന അറിയിപ്പാണ് ഇതുസംബന്ധിച്ച് ആദ്യം പുറത്ത് വന്നതെന്നും പൊലീസ് വ്യക്തമാക്കി.

Tags:    
News Summary - Helicopter crashes in Pune's Bavdhan; 2 pilots, engineer killed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.