ഗൃഹപ്രവേശനത്തിന് ഹെലികോപ്ടറില്‍നിന്ന് പുഷ്പവര്‍ഷം; അനുമതി തേടി വീട്ടുടമ ഹൈകോടതിയില്‍

ബംഗളൂരു: ഗൃഹപ്രവേശന ദിനത്തില്‍ ഹെലികോപ്ടറില്‍നിന്ന് പൂക്കള്‍ വര്‍ഷിക്കാന്‍ അനുമതി തേടി വീട്ടുടമ കര്‍ണാടക ഹൈകോടതിയെ സമീപിച്ചു. ബംഗളൂരു ഈസ്റ്റ് താലൂക്കിലെ മുല്ലൂരിലുള്ള എം. മുനിരാജുവാണ് വിചിത്ര ആവശ്യവുമായി കോടതിയിലത്തെിയത്. അനുമതിക്കായി ബംഗളൂരു സിറ്റി പൊലീസ് കമീഷണറെ സമീപിച്ചെങ്കിലും മറുപടി ലഭിക്കാത്തതിനാലാണ് കോടതിയെ സമീപിച്ചതെന്ന് ഇദ്ദേഹം വെളിപ്പെടുത്തി.

ഹരജി പരിഗണിച്ച ജസ്റ്റിസ് എ.എസ്. ബൊപ്പണ്ണ ആഡംബര ഗൃഹപ്രവേശനത്തെ രൂക്ഷമായി വിമര്‍ശിക്കുകയും വാദം കേള്‍ക്കല്‍ ഫെബ്രുവരി ആറിലേക്ക് മാറ്റുകയും ചെയ്തു. ഫെബ്രുവരി ഒമ്പതിനാണ് ഗൃഹപ്രവേശനം നിശ്ചയിച്ചിരിക്കുന്നത്. അന്നത്തേക്ക് ഹെലികോപ്ടര്‍ ലഭിക്കാന്‍ ഡിസംബര്‍ 29ന് ഡെക്കാന്‍ ചാര്‍ട്ടേഴ്സിനെ സമീപിച്ചെങ്കിലും പൊലീസിന്‍െറ അനുമതി വാങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു.

പിറ്റേന്നു തന്നെ സിറ്റി പൊലീസ് കമീഷണറെ സമീപിച്ചെങ്കിലും ഇതുവരെ അനുകൂല മറുപടിയൊന്നും ലഭിച്ചില്ളെന്ന് മുനിരാജു പറയുന്നു. താന്‍ ക്ഷണക്കത്തില്‍ ഇക്കാര്യം രേഖപ്പെടുത്തിയാണ് അതിഥികളെ ക്ഷണിച്ചതെന്നും അനുമതി ലഭിച്ചില്ളെങ്കില്‍ ഗൃഹപ്രവേശനദിനം ആളുകള്‍ക്ക് മുമ്പില്‍ നാണം കെടുമെന്നും ഹരജിയില്‍ പറയുന്നു.

ഒന്നര മണിക്കൂര്‍ നേരത്തേക്കാണ് അനുമതി വേണ്ടത്. രാജ്യത്തിന്‍െറ ഭരണഘടന പ്രകാരം തനിക്ക് ഇതിന് അവകാശമുണ്ടെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍, ഹരജിക്കാരന്‍െറ പേര് ഗുണ്ട ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നെന്നും സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തില്‍നിന്ന് ഇയാള്‍ അനുമതി വാങ്ങിയിട്ടില്ളെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

 

 

Tags:    
News Summary - helicopter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.