ചെന്നൈ: തമിഴ്നാട്ടിലെ തൃച്ചി മാർക്കറ്റിനു സമീപം ഹീലിയം ടാങ്ക് പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. വഴിയോര കച്ചവടക്കാരനിൽ നിന്ന് ബലൂൺ വാങ്ങുന്നതിനിടയിലാണ് രവി (35) എന്നയാൾ മരിച്ചത്. സ്ഫോടനത്തിൽ നാലു പേർക്ക് പരിക്കേറ്റു.
സംഭവത്തെ തുടർന്ന് ബലൂൺ വിൽപനക്കാരനായ നാർ സിങ്ങിനെ അശ്രദ്ധ മൂലമുണ്ടായ മരണ കുറ്റത്തിന് പൊലീസ് അറസ്റ്റു ചെയ്തു.
രവി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി പൊലീസ് പറഞ്ഞു. സ്ഫോടനത്തിൽ ഒരു ഓട്ടോറിക്ഷയും ഏതാനും ഇരുചക്രവാഹനങ്ങളും തകർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.