റാഞ്ചി: വിദ്യാർഥിനിയെ ക്രൂരമായി മർദിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ അന്വേഷണത്തിന് ഉത്തരവിട്ട് ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറൻ. യൂണിഫോമിലുള്ള വിദ്യാർഥിനിയെ ആൺകുട്ടി ചവിട്ടിവീഴ്ത്തുന്നതും വീണ്ടും വീണ്ടും മർദിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.
വിഡിയോ റീട്വീറ്റ് ചെയ്ത ഝാർഖണ്ഡ് മുഖ്യമന്ത്രി എത്രയും വേഗം അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് പൊലീസിന് നിർദേശം നൽകുകയായിരുന്നു.
പാകൂർ ജില്ലയിൽനിന്നുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. വിദ്യാർഥിനിയെ വയലിന് നടുവിൽ വെച്ചാണ് ആൺകുട്ടി മർദിക്കുന്നത്. ചവിട്ടേറ്റ് വീണിട്ടും വീണ്ടും വീണ്ടും ചവിട്ടുന്നുണ്ട്. ആൺകുട്ടിയുടെ സുഹൃത്തുക്കളാണ് വിഡിയോ പകർത്തി പങ്കുവെച്ചത്. ആദിവാസി വിഭാഗക്കാരിയാണ് മർദനമേറ്റ പെൺകുട്ടി.
മുഖ്യമന്ത്രി ഇടപെട്ടതോടെ ഝാർഖണ്ഡ് പൊലീസ് അന്വേഷണം ഊർജിതമാക്കി. ആൺകുട്ടിയും വിദ്യാർഥിയാണെന്നും പ്രായപൂർത്തിയായിട്ടില്ലെന്നുമാണ് പൊലീസ് പറയുന്നത്. പ്രണയത്തിന്‍റെ പേരിലുള്ള തർക്കമാണോ മർദനത്തിന് പിന്നിലെന്ന് സംശയിക്കുന്നതായും പൊലീസ് പറയുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.