അർണബ് ഗോസ്വാമിക്കെതിരെ ഹൈബി ഈഡൻ എം.പിയുടെ അവകാശ ലംഘന നോട്ടിസ്

ന്യൂഡൽഹി: കഴിഞ്ഞ ദിവസം പൽഗാറിൽ നടന്ന സംഭവുമായി ബന്ധപ്പെട്ട് അർണബ് ഗോസ്വാമി സോണിയ ഗാന്ധിക്കെതിര നടത്തിയ മതപര വും വ്യക്തിപരവുമായ വിമർശനം ഭരണഘടനയിൽ തൊട്ട് സത്യം ചെയ്ത ഏതൊരു പാർലമെ​േൻററിയനുമെതിരാണെന്ന് ചൂണ്ടികാട്ടി ഹൈബ ി ഈഡൻ എം.പി സ്പീക്കർക്ക് അവകാശ ലംഘന നോട്ടീസ് നൽകി.

ഒരു പത്ര പ്രവർത്തകൻ എന്ന് സ്വയം പറയുകയും എന്നാൽ നാളിതുവരെ പത്രപ്രവർത്തനത്തിൻെറ ധർമവും തത്വങ്ങളും അംഗീകരിക്കുകയോ ഉൾകൊള്ളാൻ ശ്രമിക്കുകയോ ചെയ്യാത്തൊരു വ്യക്തിയാണ് അർണബ് ഗോസ്വാമി.

ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് ഓർഗനൈസേഷൻ എഡിറ്റർ ഇൻ ചീഫ് ശ്രീ അർണബ് ഗോസ്വാമി, ഇന്നുവരെ മാധ്യമ സംവിധാനങ്ങളുടെ സ്വാതന്ത്ര്യവും പ്രതിരോധശേഷിയും ഉപയോഗപ്പെടുത്തി ഏകപക്ഷീയമായി വ്യക്തികളെ ലക്ഷ്യമിടുകയും മതപരവും - രാഷ്ട്രീയവുമായി അപകീർത്തിപ്പെടുത്തുകയും ചെയ്യുകയാണ്. പാർലമ​െൻറിലെ തന്നെ മുതിർന്ന അംഗമായ സോണിയ ഗാന്ധിയെ വ്യക്തിപരമായി അധിക്ഷേപിക്കുക മാത്രമല്ല, പാർലമെ​േൻററിയൻ എന്ന
വിശിഷ്ട പദവി പോലും അധിക്ഷേപിക്കുന്ന തരത്തിലാണ് അർണബിൻെറ പരാമർശം. ഇന്ത്യൻ പാർലമ​െൻറിനെയും മുഴുവൻ അംഗങ്ങളെയും അവരുടെ നിസ്വാർഥമായ പ്രവർത്തനത്തെയുമാണ് ഇതിലുടെ വെല്ലുവിളിക്കപ്പെടുന്നതെന്നും എം.പി ചൂണ്ടികാട്ടി.

ഭരണഘടനയിൽ തൊട്ട് സത്യം ചെയ്ത് പ്രവർത്തിക്കുന്ന ഏതൊരു പാർലമെ​േൻററിയനുമെതിരെ മതപരവും രാഷ്ട്രീയവുമായ അധിക്ഷേപം തന്നെയാണ് അർണബ് നടത്തിയിരിക്കുന്നതെന്നു എം പി നോട്ടീസിൽ കുറ്റപ്പെടുത്തി.

അതിനാൽ, ഒരു പാർലമെ​േൻററിയൻ എന്ന നിലയിൽ, സത്യപ്രതിജ്ഞയ്ക്കും ഭരണഘടനയ്ക്കും അനുസൃതമായി, എൻെറ പ്രതിബദ്ധതയെയും ബാധിക്കുന്നു, പാർലമ​െൻറ്​ അംഗങ്ങൾക്കെതിരെ അത്തരം നഗ്നമായ നുണകൾ പ്രചരിപ്പിക്കുന്നതും പദവിയെ അധിക്ഷേപിക്കുന്ന തരത്തിലുമുള്ളത് തടയുക തന്നെ ചെയ്യുകയും ഭാവിയിലും ഇത്തരം വിമർശനങ്ങൾ ഉണ്ടാകാതിരിക്കാൻ ആവശ്യമായ നടപടിയെടുക്കണമെന്നു ഹൈബി ഈഡൻ എംപി ആവശ്യപ്പെട്ടു.

Tags:    
News Summary - hibi edens privilege motion against arnab gosami- india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.