ന്യൂഡൽഹി: കള്ളപ്പണ നിയമപ്രകാരം ആദായനികുതി വകുപ്പ് നൽകിയ നോട്ടിസിന് മറുപടി നൽകാൻ, കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്രക്ക് ഡൽഹി ഹൈകോടതി മൂന്നാഴ്ച കൂടി സമയം അനുവദിച്ചു. ആദായനികുതി വകുപ്പിന് നടപടികളുമായി മുന്നോട്ടു പോകാമെന്നും എന്നാൽ ഈ കാലയളവിനുള്ളിൽ അന്തിമ ഉത്തരവ് പുറപ്പെടുവിക്കരുതെന്നും ജസ്റ്റിസുമാരായ രാജീവ് ശക്ദർ, തൽവന്ത് സിങ് എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു.
തനിക്ക് നൽകിയ നോട്ടിസുകൾക്കെതിരെ വാദ്ര സമർപ്പിച്ച ഹരജിയിൽ ആദായനികുതി വകുപ്പിന് നോട്ടിസ് നൽകിയ ഹൈകോടതി, വിഷയത്തിൽ നാലാഴ്ചക്കുള്ളിൽ മറുപടി നൽകണമെന്നും ഉത്തരവിട്ടിട്ടുണ്ട്.
2015െല കള്ളപ്പണ നിയമപ്രകാരം എന്നു ചൂണ്ടിക്കാട്ടി 2019 ഡിസംബർ, 2018 ഡിസംബർ എന്നീ സമയങ്ങളിലായി രണ്ടു നോട്ടിസുകളാണ് ആദായനികുതി വകുപ്പ് വാദ്രക്ക് നൽകിയത്.
കൂടാതെ മേയ് ഏഴിന് കാരണം കാണിക്കൽ നോട്ടിസും നൽകിയിരുന്നു. ഈ നോട്ടിസുകളെല്ലാം നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്നും ഇവ റദ്ദാക്കണമെന്നുമാണ് വാദ്രയുടെ ഹരജി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.