മുംബൈ: തങ്ങളുടെ ഹരജിയിൽ വാദം കേൾക്കാൻ ബെഞ്ച് മാറ്റണമെന്ന് വീണ്ടും ആവശ്യപ്പെട്ട് കോടതിയെ അപമാനിച്ചതിന് ഹോട്ടൽ ലീലക്ക് േബാംെബ ഹൈകോടതി അഞ്ചുലക്ഷം രൂപ പിഴയിട്ടു. ഇന്ത്യൻ എയർപ്പോർട്ട്സ് അതോറിറ്റിയുടെ ഭൂമിയിൽനിന്ന് ഹോട്ടൽ ഒഴിപ്പിക്കുന്നത് താൽക്കാലികമായി തടഞ്ഞ ഇടക്കാല ഉത്തരവും കോടതി പിൻവലിച്ചു. ഇതോടെ ഹോട്ടൽ ലീല പ്രതിസന്ധിയിലായി.
മുംബൈ വിമാനത്താവളത്തിന് അടുത്ത് അതോറിറ്റിയുടെ 29,000 ചതുരശ്ര മീറ്റർ ഭൂമിയിലാണ് പഞ്ചനക്ഷത്ര ഹോട്ടൽ ലീല നിൽക്കുന്നത്. ധാരണപത്രത്തിലെ നിബന്ധനകൾ തെറ്റിച്ചതിനും കുടിശ്ശിക നൽകാത്തതിനും ഭൂമി ഒഴിയണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ഫെബ്രുവരിയിലാണ് എയർപ്പോർട്ട്സ് അതോറിറ്റി ഹോട്ടൽ ലീല വെേഞ്ച്വഴ്സ് ലിമിറ്റിഡിന് നോട്ടീസ് അയക്കുന്നത്. ഒഴിപ്പിക്കൽ നടപടിയും തുടങ്ങി. ഇതിനെതിരെ ഹോട്ടൽ ലീല ഹൈകോടതിയെ സമീപിച്ചു.
എയർപ്പോർട്ട്സ് അതോറിറ്റിയുടെ നോട്ടീസ് ചോദ്യംചെയ്തും ഒഴുപ്പിക്കൽ തടയണമെന്ന് ആവശ്യപ്പെട്ടും തർക്കം മാധ്യസ്ഥത്തിലൂടെ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് മൂന്ന് ഹരജികളാണ് ലീല നൽകിയത്. മൂന്ന് ഹരജിയും ഡിവിഷൻ ബെഞ്ച് കേൾക്കണമെന്ന് ലീലയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടത് പ്രകാരം ജസ്റ്റിസുമാരായ എ.എസ്. ഒാക, റിയാസ് ചഗ്ളെ എന്നിവരുടെ ബെഞ്ചിന് വിടുകയായിരുന്നു. എന്നാൽ, തികളാഴ്ച ഹരജികൾ പരിഗണിക്കെ മാധ്യസ്ഥ ഹരജി ഡിവിഷൻ ബെഞ്ചിന് പരിഗണിക്കാനാകില്ലെന്ന് പറഞ്ഞ് മൂന്ന് ഹരജികളും സിംഗിൾ ബെഞ്ചിന് വിടണമെന്ന് ലീലയുടെ അഭിഭാഷകൻ ദീപക് ഖോസ്ല ആവശ്യപ്പെട്ടത് കോടതിയെ ചൊടിപ്പിച്ചു. ഇതെ തുടർന്നാണ് പിഴ. ഹരജിക്കാർ കോടതിയെ അധിക്ഷേപിക്കുകയാണ് ചെയ്തതെന്നും നടപടിയെ ശക്തമായി ആക്ഷേപിക്കുന്നതായും േകാടതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.