ഹൈദരാബാദ്: രാജസ്ഥാൻ ഹൈകോടതി ജഡ്ജിക്ക് പിന്നാലെ പശു വിഷയത്തിൽ വിവാദ അഭിപ്രായവുമായി ഹൈദരബാദ് ഹൈകോടതി ജഡ്ജിയും. പശുവിനെ അമ്മക്കും ദൈവത്തിനും പകരമായി പരിഗണക്കാമെന്നാണ് ഹൈദരാബാദ് ഹൈകോടതിയിലെ ജഡ്ജി ബി ശിവശങ്കര റാവുെൻറ അഭിപ്രായം.
63 പശുക്കളെയും രണ്ട് കാളകളെയും കസ്റ്റഡിയിൽ എടുത്തതുമായി ബന്ധപ്പെട്ട് കന്നുകാലി വ്യാപാരി നൽകിയ ഹരജി പരിഗണിക്കുേമ്പാഴാണ് ജഡ്ജിയുടെ വിവാദ അഭിപ്രായ പ്രകടനം. ഹരജി പിന്നീട് കോടതി തള്ളി. ആരോഗ്യമുള്ള പശുക്കളെ ബക്രീദിന് കശാപ്പ് ചെയ്യുന്നത് മുസ്ലിം മതവിശ്വാസികളുടെ മൗലികാവകാശം അല്ലെന്നും ഹൈകോടതി ചുണ്ടിക്കാട്ടി.
ആന്ധ്രപ്രദേശിലെയും തെലുങ്കാനയിലെയും വെറ്റിനറി ഡോക്ടർമാർ ആരോഗ്യമുള്ള പശുക്കൾക്ക് പാൽ തരാൻ ശേഷിയില്ലാത്തവയെന്ന് തെറ്റായി സർട്ടിഫിക്കറ്റ് നൽകുന്നുണ്ട്. ഇത്തരത്തിൽ വ്യാജ സർട്ടിഫിക്കറ്റ് നൽകി പശുക്കളെ കശാപ്പ് ശാലയിലേക്ക് തള്ളിവിടുന്നത് നിയമ വിരുദ്ധമാണ്. നിലവിലെ ഗോവധ നിരോധന നിയമം പരിഷ്കരിച്ച് ഗോഹത്യ നടത്തുന്നവർക്കെതിരെ ജാമ്യമില്ല വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്നും ജഡ്ജി ആവശ്യപ്പെട്ടു. നിലവിൽ പ്രായാധിക്യവും അവശതയും അനുഭവിക്കുന്ന പശുക്കളെയാണ് ആന്ധ്രയിലും തെലുങ്കാനയിലും കശാപ്പിനായി അനുവദിക്കാറുള്ളത്.
കശാപ്പിന് കൊണ്ട് വന്നതാണെന്ന് ആരോപിച്ച് പശുക്കളെ പിടിച്ചെടുത്തതിനെതിരെ രാമാവത്ത് ഹനുമയാണ് ഹൈദരാബാദ് ഹൈകോടതിയെ സമീപിച്ചിത്. ഇതേ ആവശ്യമുന്നിയിച്ച് നൽഗോണ്ടയിലെ കോടതിയിൽ രാമാവത്ത് ഹരജി നൽകിയിരുന്നെങ്കിലും കോടതി ഇത് തള്ളുകയായിരുന്നു. ഇതിനെതിരെയാണ് രാമാവത്ത് ഹൈകോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.