മുംബൈ: നഗരത്തിലെ ഡി.കെ മറാത്തെ കോളജിൽ ഹിജാബ് നിരോധനം ശരിവെച്ച ബോംബെ ഹൈകോടതി വിധിക്കെതിരെ വിദ്യാർഥിനികൾ നൽകിയ അപ്പീൽ സുപ്രീംകോടതി അടിയന്തരമായി വെള്ളിയാഴ്ച പരിഗണിക്കും. കോളജിലെ യൂനിറ്റ് പരീക്ഷകൾ തുടങ്ങിയ സാഹചര്യത്തിൽ വേഗം പരിഗണിക്കണമെന്ന ഹരജിക്കാരുടെ അപേക്ഷ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരുടെ ബെഞ്ച് അംഗീകരിച്ചു. കോളജിന്റെ വിവാദ ഡ്രസ്കോഡ് കാരണം ന്യൂനപക്ഷ വിദ്യാർഥിനികൾക്ക് പരീക്ഷയിൽ പങ്കെടുക്കാനാകില്ലെന്ന് പറഞ്ഞാണ് അടിയന്തര പരിഗണന ആവശ്യപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.