ഷിംല: ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദർ സിങ് സുഖുവിന് സമോസ കിട്ടിയില്ലെന്ന വിവാദത്തിൽ വിശദീകരണവുമായി ഭരണകക്ഷിയായ കോൺഗ്രസ്. സി.ഐ.ഡി ആസ്ഥാനത്തെത്തിയ സുഖുവിനുള്ള സമോസയും കേക്കും സുരക്ഷ ഉദ്യോഗസ്ഥർക്ക് വിളമ്പിയതിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേശകൻ നരേഷ് ചൗഹാൻ പറഞ്ഞു. സി.ഐ.ഡി നടത്തുന്ന ആഭ്യന്തര അന്വേഷണമാകാമെന്നും മുഖ്യമന്ത്രിയെ രാഷ്ട്രീയമായി അപമാനിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റത്തെക്കുറിച്ചാണ് അന്വേഷണമെന്നും സമോസ കാണാതായതിനെക്കുറിച്ചാണെന്ന് മാധ്യമങ്ങൾ തെറ്റായി അവതരിപ്പിക്കുകയായിരുന്നെന്നായിരുന്നു മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. അതിനിടെ, മുഖ്യമന്ത്രിക്ക് വേണ്ടി ബി.ജെ.പി എം.എൽ.എ ആശിഷ് ശർമ 11 സമോസകൾ ഓൺലൈനിൽ ഓർഡർ ചെയ്തു. സംസ്ഥാനം പല പ്രശ്നങ്ങളിൽപ്പെട്ട് ഉഴലുമ്പോൾ മുഖ്യമന്ത്രിക്ക് സമോസ കിട്ടാത്തതിനെക്കുറിച്ച് അന്വേഷിക്കുന്നത് നിരാശാജനകമാണെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.