ഷിംല: ഹിമാചൽ പ്രദേശിൽ പ്രളയത്തിലും മണ്ണിടിച്ചിലിലും കാണാതായ അഞ്ചുപേർക്കായി തിരച്ചിൽ തുടരുന്നു. ശനിയാഴ്ചയുണ്ടായ മേഘവിസ്ഫോടനത്തിലും മണ്ണിടിച്ചിലിലും 22 പേർ കൊല്ലപ്പെടുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
മാണ്ഡി, കാൺഗ്ര, ചമ്പ ജില്ലകളിലാണ് കനത്ത നാശമുണ്ടായത്. മാണ്ഡി ബാഗിനുല്ലയിലാണ് അഞ്ചുപേരെ ഇനിയും കണ്ടെത്താനുള്ളത്. അതിനിടെ ഷിംല, ചണ്ഡിഗഢ് ഹൈവേയിലെ ഗതാഗതം പുനഃസ്ഥാപിച്ചു. മഴ കുറയുകയും നദികളിൽ ജലനിരപ്പ് താഴുകയും ചെയ്തിട്ടുണ്ട്. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽനിന്ന് പുനരധിവാസ പ്രവർത്തനങ്ങൾക്കായി 232 കോടി രൂപ അനുവദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.