ഷിംല: ഹിമാചൽപ്രദേശിൽ കോൺഗ്രസ് തമാശ ക്ലബായി മാറിയിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഷിംലയിലെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുേമ്പാഴാണ് മോദി കോൺഗ്രസിനെ വിമർശിച്ച് രംഗത്തെത്തിയത്.
രാജ്യത്തെ ജനങ്ങളെ ഇത്ര നാളും ശിക്ഷിച്ചതെന്തിനാണെന്ന് കോൺഗ്രസ് പറയണം. രൂക്ഷമായ അഴിമതി ആരോപണങ്ങൾ ഹിമാചൽ മുഖ്യമന്ത്രി വീരഭദ്ര സിങ്ങിനെതിരെ ഉണ്ടായിട്ടും അഴിമതിയില്ലെന്ന് പറയുകയാണ് ഇക്കൂട്ടർ. ദേവഭൂമിയിൽ നിന്നും രാക്ഷസൻമാരെ ഒാടിക്കാൻ സമയമായെന്നും മോദി പറഞ്ഞു.
നേരത്തെ ഹിമാചലിൽ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രേംകുമാർ ദുമലിനെ അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. നവംബർ ഒമ്പതിനാണ് ഹിമാചൽപ്രദേശിൽ വോെട്ടടുപ്പ് നടക്കുന്നത്. ഡിസംബർ 18നാണ് വോെട്ടണ്ണൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.