ഷിംല/ധരംശാല: മഴ ശക്തമായതോടെ ഹിമാചൽ പ്രദേശിൽ ഡാമുകൾ നിറയുന്നു. കഴിഞ്ഞ ദിവസങ്ങളിൽ മഴ കനത്തതോടെ 7,00,000 ക്യൂസെക്സ് ജലമാണ് സംസ്ഥാനത്തെ പോങ് ഡാമിലേക്ക് എത്തിയത്. ഡാമിലെ ജലനിരപ്പ് ഉയർന്നതിന്‍റെ പശ്ചാത്തലത്തിൽ പഞ്ചാബിലെ വിവിധ പ്രദേശങ്ങൾക്ക് ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജലനിരപ്പ് ഉയർന്ന സഹാചര്യത്തിൽ പോങ് ഡാമിൽ നിന്നും വെള്ളം തുറന്നിവിട്ടതോടെ മുന്നോറോളം പേർ വിവിധ പ്രദേശങ്ങളിലായി കുടുങ്ങി കിടക്കുന്നതായാണ് റിപ്പോർട്ട്. ഡാം സ്ഥിതിചെയ്യുന്ന സ്ഥലത്ത് കൂടുതൽ ദുരന്തനിവാരണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
നിലവിൽ 1,400 അടിയാണ് പോങ് ഡാമിലെ ജലനിരപ്പ്. 1,390 അടിയാണ് ഡാമിന്‍റെ പരമാവധി ശേഷി. 1977ൽ ഡാം നർമിച്ച ശേഷം ആദ്യമായാണ് ജലനിരപ്പ് പരമാവധി ശേഷിക്കും മുകളിൽ എത്തുന്നത് എന്നാണ് റിപ്പോർട്ട്. നിലവിൽ 90,000 ക്യുസെക്സ് ജലമാണ് ഡാമിൽ നിന്നും പുറത്തുവിടുന്നത്. സത്ലജിൽ സ്ഥിതിചെയ്യുന്ന ഭക്ര അണക്കെട്ടിലെയും ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. പരമാവധി ശേഷിയായ 1680 അടിയാണ് നിലവിൽ ഡാമിലെ ജലനിരപ്പ്. ബീസ് നദിയിലെ ജലനിരപ്പ് ഉയരുന്നതും ആശങ്കയാണ്.
അതേസമയം പഞ്ചാബിൽ മഴയില്ലാത്തത് ആശ്വാസമാണെന്നും സംസ്ഥാനത്ത് തുടർച്ചയായി വരുന്ന കനത്ത മഴ ആശങ്കയുണ്ടാക്കുന്നതാണെന്നും ഭക്ര ബീസ് മാനേജ്മെന്‍റ് ബോർഡ് അംഗം അറിയിച്ചു. പഞ്ചാബിലെ അഞ്ച് ജില്ലകളിൽ സർക്കാർ ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.