വീർ ദാസിന്‍റെ ഷോ തടയണമെന്ന് പൊലീസിനോടാവശ്യപ്പെട്ട് ഹിന്ദു ജനജാഗ്രതി സമിതി

ബംഗളൂരു: ഹാസ്യ നടൻ വീർ ദാസ് നവംബർ 10ന് നടത്താനിരിക്കുന്ന പ്രദർശന പരിപാടികൾ റദ്ദാക്കണമെന്ന് ഹിന്ദു ജനജാഗ്രതി സമിതി പൊലീസിനോട് ആവശ്യപ്പെട്ടു. ഹൈന്ദവ വികാരം വ്രണപ്പെടുത്തുന്ന പരിപാടികൾക്ക് ബംഗളൂരു പോലൊരു പ്രദേശത്ത് അനുമതി നൽകുന്നത് ശരിയല്ല. സാമുദായിക പ്രശ്നങ്ങൾ മൂലം കർണാടക നിരവധി ക്രമസമാധാന പ്രശ്‌നങ്ങളാണ് അഭിമുഖീകരിക്കുന്നത്.

കഴിഞ്ഞവർഷം ജോൺ. എഫ് കെന്നഡി സെന്ററിൽ വെച്ച് സ്ത്രീകൾക്കെതിരെയും പ്രധാനമന്ത്രിക്കെതിരെയും ഇന്ത്യക്കെതിരെയും അപകീർത്തികരമായ പ്രസ്താവനകൾ വീർദാസ് നടത്തിയിരുന്നു. ഇന്ത്യയിൽ പകൽ സ്ത്രീകളെ ആരാധിക്കുകയും രാത്രിയിൽ പീഡനത്തിന് ഇരയാക്കുകയും ചെയ്യുന്നുവെന്ന് ദാസ് പറഞ്ഞു. വിവാദ പ്രസ്താവനക്കെതിരെ മുംബൈ പോലീസും ഡൽഹി പോലീസും കേസെടുത്തു.

ആഗസ്തിൽ മറ്റൊരു വിവാദ ഹാസ്യനടനായ മുനവ്വർ ഫറൂഖിയുടെ പരിപാടിയും നിരോധിച്ചിരുന്നു. എന്നാൽ, ആരോഗ്യപരമായ കാരണങ്ങൾ മൂലമാണ് ഇത് റദ്ദാക്കിയതെന്ന് ഫാറൂഖി പറഞ്ഞു. വലതുപക്ഷ ഗ്രൂപ്പുകളുടെ ഭീഷണിയെ തുടർന്ന് കഴിഞ്ഞ നവംബറിൽ ഫാറൂഖിയുടെ ഷോ ബംഗളൂരു പോലീസ് റദ്ദാക്കിയിരുന്നു.

ജനുവരിയിൽ മധ്യപ്രദേശിലെ ഇൻഡോറിൽ നടന്ന ഒരു ഷോയ്ക്കിടെ വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച് ഫറൂഖി അറസ്റ്റ് ചെയ്യപ്പെട്ടു. വികാരങ്ങളെ വ്രണപ്പെടുത്തിയതിന് ഇന്ത്യയിലെ ഹാസ്യനടന്മാർ ശിക്ഷിക്കപ്പെടുമെന്ന് ദാസ് അന്ന് ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നു.

Tags:    
News Summary - Hindu Janajagruti Samiti demands police to cancel Vir Das's show

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.