ചെന്നൈ: തഞ്ചാവൂർ കുംഭകോണത്ത് കാവി വസ്ത്രത്തോടെ നെറ്റിയിൽ ഭസ്മം പൂശി കുങ്കുമ പൊട്ടിട്ട നിലയിലുള്ള അംബേദ്കറുടെ പോസ്റ്ററുകൾ പതിക്കപ്പെട്ട കേസിൽ ഹിന്ദു മക്കൾ കക്ഷി പ്രവർത്തകൻ അറസ്റ്റിൽ. സംഘടനയുടെ യുവജനവിഭാഗം സംസ്ഥാന സെക്രട്ടറി ഗുരുമൂർത്തി(34)യാണ് അറസ്റ്റിലായത്. പോസ്റ്ററിൽ അംബേദ്കറിനൊപ്പം ഹിന്ദു മക്കൾ കക്ഷി പ്രസിഡന്‍റ് അർജുൻ സമ്പത്തിന്‍റെ ചിത്രവും ഉണ്ടായിരുന്നു. അംബേദ്കറിന്‍റെ 67ാമത് ചരമ വാർഷിക ദിനത്തോടനുബന്ധിച്ചാണ് കുംഭകോണം നഗരത്തിൽ വ്യാപകമായി വാൾപോസ്റ്ററുകൾ പതിച്ചിരുന്നത്.
ഇതിൽ പ്രതിഷേധിച്ച് ദലിത് സംഘടനയായ വിടുതലൈ ശിറുതൈകൾ കക്ഷി പ്രവർത്തകർ റോഡ് തടയൽ സമരം നടത്തി. ഇവർ പോസ്റ്ററുകൾ കീറി നശിപ്പിക്കുകയും ചെയ്തു. അതിനിടെ മദ്രാസ് ഹൈകോടതിയിലെത്തിയ അർജുൻ സമ്പത്തിനെ അഭിഭാഷകർ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചത് സംഘർഷത്തിനിടയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.