മിഷനറിമാരേക്കാൾ സേവനം ഹിന്ദു സന്യാസിമാർ ചെയ്തിട്ടുണ്ടെന്ന് മോഹൻ ഭാഗവത്

ജബൽപൂർ: മിഷനറിമാരേക്കാൾ സേവനം ഹിന്ദു സന്യാസിമാർ ചെയ്തിട്ടുണ്ടെന്ന് ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവത്. ഇന്ന് മിഷനറിമാരാണ് പ്രബലർ. എന്നാൽ ഞങ്ങളുടെ സന്യാസിമാർ അവരേക്കാളും സേവനം ചെയ്തിട്ടുണ്ട്. സ്വയം അഭിമാനിക്കാൻ വേണ്ടി മാത്രമല്ല ഞാൻ ഇത് പറയുന്നത്. ഇതാണ് സത്യമെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തിന്റെ തന്നെ അധ്യാപകനായി ഇന്ത്യ മാറാൻ പോവുകയാണ്. ഐക്യത്തോടെയായിരിക്കും ഈ ലക്ഷ്യം ഇന്ത്യ നേടിയെടുക്കുക. സമൂഹത്തിലെ പല ദുരാചാരങ്ങളേയും ഇല്ലാതാക്കാൻ വിദ്യാഭ്യാസത്തിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു സമൂഹത്തിലുണ്ടായ വിദ്യാഭ്യാസ പുരോഗതി ലോകത്തിന് തന്നെ ഗുണകരമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മധ്യപ്രദേശിലെ ജബൽപൂർ നഗരത്തിൽ നടന്ന പരിപാടിയിൽ സംബന്ധിച്ച് സംസാരിക്കുമ്പോഴാണ് ഭാഗവതിന്റെ പ്രസ്താവന. രാജ്യത്തെ ക്രിസ്ത്യൻ സമൂഹത്തെ പാർട്ടിയിലേക്ക് അടുപ്പിക്കാൻ ബി.ജെ.പി ശ്രമം നടത്തുന്നതിനിടെയാണ് ഭാഗവതിന്റെ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്. നേരത്തെ ക്രിസ്ത്യൻ സമൂഹത്തെ അടുപ്പിക്കുന്നതിന്റെ ഭാഗമായി ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലെ പള്ളിയിൽ സന്ദർശനം നടത്തിയിരുന്നു.

Tags:    
News Summary - Hindu saints do more service than missionaries: RSS chief Bhagwat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.