ഗ്യാൻവാപി പള്ളി

ഗ്യാൻവാപി സർവേ ഫലം അനുകൂലമാകുമെന്ന് ഹിന്ദുവിഭാഗം ഹരജിക്കാർ

വാരാണസി: ഗ്യാൻവാപി പള്ളിയിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ) തിങ്കളാഴ്ച നടത്തിയ നാലു മണിക്കൂർ സർവേക്കു പിന്നാലെ, ഫലം തങ്ങൾക്ക് അനുകൂലമായിരിക്കുമെന്ന ഹിന്ദുവിഭാഗം ഹരജിക്കാരുടെ പ്രഖ്യാപനം ശ്രദ്ധേയമായി.

മുഴുവൻ പള്ളിവളപ്പും ക്ഷേത്രത്തിന്റേതാണെന്ന് ഞങ്ങൾക്ക് ഉറപ്പാണെന്നും അതുകൊണ്ടുതന്നെ ഫലം ഞങ്ങൾക്ക് അനുകൂലമായിരിക്കുമെന്നും ഹിന്ദുവിഭാഗം അഭിഭാഷകൻ സുഭാഷ് നന്ദൻ ചതുർവേദി അവകാശപ്പെട്ടു. എ.എസ്.ഐ ഉദ്യോഗസ്ഥർക്കൊപ്പം ഹിന്ദു വിഭാഗം ഹരജിക്കാരുടെ അഭിഭാഷകർക്കും പള്ളിവളപ്പിലെ സർവേ നിരീക്ഷിക്കാൻ അനുമതിയുണ്ടായിരുന്നു.

‘‘നാലു മൂലകളിലായി നാലു സംഘത്തെ നിയോഗിച്ച് തിങ്കളാഴ്ച പള്ളി വളപ്പ് മുഴുവനായി പരിശോധിക്കുകയും അളവെടുക്കകയും ചെയ്തു. നാലിടത്തായിവെച്ച കാമറകൾ ഉപയോഗിച്ച് സർവേ നടപടികൾ റെക്കോഡ് ചെയ്യുകയുമുണ്ടായി. നാലു മണിക്കൂർ നീണ്ട സർവേയിൽ വളപ്പിലെ കല്ലുകളും ഇഷ്ടികകളും പരിശോധിച്ചു.’’ -സർവേക്കുശേഷം പുറത്തുവന്ന ചതുർവേദി പറഞ്ഞു. പള്ളിവളപ്പിൽ അമിതപ്രയോഗം നടന്നുവെന്ന മുസ്‍ലിം വിഭാഗത്തിന്റെ ആരോപണം തെറ്റാണെന്നും അളവെടുക്കലും മാപ്പിങ്ങും മാത്രമാണ് നടന്നതെന്നും ഹിന്ദുവിഭാഗത്തിന്റെ മറ്റൊരു അഭിഭാഷകനായ വിഷ്ണുശങ്കർ ജെയ്ൻ അവകാശപ്പെട്ടു.

Tags:    
News Summary - Hindu side lawyer about Gyanvapi survey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.