ഹിന്ദുക്കൾ സ്വന്തം സുരക്ഷക്കായി ഭിന്നതകൾ മറന്ന് ഒന്നിക്കണം -മോഹൻ ഭഗവത്

ജയ്പൂർ: ജാതിയും ഭാഷയും പ്രാദേശിക തർക്കങ്ങളുമെല്ലാം മാറ്റിവെച്ച് സ്വന്തം സുരക്ഷക്കായി ഹിന്ദുക്കൾ ഒന്നിക്കണമെന്ന് ആർ.എസ്.എസ് മേധാവി മോഹൻ ഭഗവത്. രാജസ്ഥാനിലെ ബാരനിൽ ‘സ്വംയംസേവക് ഏകത്രികരൺ’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഹിന്ദുക്കൾ എല്ലാവരെയും സ്വന്തമായി കരുതുന്നു. അവർ എല്ലാവരെയും ആശ്ലേഷിക്കുന്നു. ഹിന്ദു എന്ന പദം പിൽക്കാലത്ത് വന്നതാണെങ്കിലും പുരാതനകാലം മുതൽ നാം ഇവിടെയുണ്ട്. നിരന്തരമായ സംവാദത്തിലൂടെ അവർ ഒത്തൊരുമയോടെ കഴിയുന്നു. ആർ.എസ്.എസി​ന്റെ പ്രവർത്തനം യാന്ത്രികമല്ല, മറിച്ച് ആദർശപരമാണ്’ -മോഹൻ ഭഗവത് കൂട്ടിച്ചേർത്തു. 

മുതിർന്ന നേതാക്കളായ രമേശ് അഗർവാൾ, ജഗ്ദീഷ് സിങ് റാണ, രമേശ് ചന്ദ് മേത്ത തുടങ്ങിയവരും പരിപാടിയിൽ പ​ങ്കെടുത്തു. 

Tags:    
News Summary - Hindu Society must unite for its security -Mohan Bhagwat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.