'ഭരിക്കുന്ന സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പിന് മുമ്പ് സൗജന്യ വൈദ്യുതി നൽകിയാൽ ബി.ജെ.പിക്ക് വേണ്ടി പ്രചാരണം നടത്തും' -കെജ്രിവാൾ

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് എൻ.ഡി.എ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പ്രധാനമന്ത്രി സൗജന്യ വൈദ്യുതി നൽകിയാൽ ബി.ജെ.പിക്ക് വേണ്ടി പ്രചാരണം നടത്തുമെന്ന് ഡൽഹി മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്രിവാൾ.

'ജനതാ കി അദാലത്' പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു കെജ്‌രിവാൾ. ബി.ജെ.പിയുടെ "ഇരട്ട എഞ്ചിൻ" സർക്കാറുകൾ പരാജയമാണെന്ന് അദ്ദേഹം ആരോപിച്ചു. ഹരിയാനയിൽ നിന്നും ജമ്മു കശ്മീരിൽ നിന്നും ബി.ജെ.പിയെ പുറത്താക്കുമെന്നും അദ്ദേഹം പറഞ്ഞു.

"ഫെബ്രുവരിയിൽ നടക്കുന്ന ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പി ഭരിക്കുന്ന 22 സംസ്ഥാനങ്ങളിലും സൗജന്യ വൈദ്യുതി ലഭ്യമാക്കാൻ പ്രധാനമന്ത്രി മോദിയെ വെല്ലുവിളിക്കുന്നു. അങ്ങനെ ചെയ്താൽ ഞാൻ ബി.ജെ.പിക്ക് വേണ്ടി പ്രചാരണം നടത്തും"-കെജ്രിവാൾ പറഞ്ഞു.

ഹരിയാനയിലും ജമ്മു കശ്മീരിലും ബി.ജെ.പിയുടെ 'ഇരട്ട എൻജിൻ' സർക്കാറുകൾ ഉടൻ തകരുമെന്ന് എക്‌സിറ്റ് പോളുകൾ വ്യക്തമാക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരെ നീക്കം ചെയ്തതും ഡൽഹിയിലെ ഹോം ഗാർഡുകളുടെ ശമ്പളം നിർത്തിയതും ചൂണ്ടിക്കാട്ടി ബി.ജെ.പി ദരിദ്രവിരുദ്ധമാണെന്ന് കെജ്‌രിവാൾ ആരോപിച്ചു.

Tags:    
News Summary - Will campaign for BJP if PM provides free electricity in NDA-ruled states before assembly polls: Kejriwal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.