സദാചാര ഗുണ്ടായിസം വീണ്ടും;​ മീറത്തിൽ യുവാവിന്​ ​​ക്രൂരമർദനം 

മീറത്ത്: ഹിന്ദു യുവവാഹിനി പ്രവർത്തകർ എന്നവകാശപ്പെടുന്ന സംഘം സദാചാര പൊലീസ് ചമഞ്ഞ് യുവാവിനെ മർദിച്ചു. രാത്രി ത​െൻറ പ്രതിശ്രുത വധുവിനെ അവരുടെ വീട്ടിൽ കൊണ്ടുവിടവേ ഇരുവരും സഞ്ചരിച്ച  സ്കൂട്ടർ തടഞ്ഞുനിർത്തി യുവാവിനെ ആക്രമിക്കുകയും പെൺകുട്ടിയോട് അപമര്യാദയായി പെരുമാറുകയും ചെയ്യുകയായിരുന്നു.  വ്യത്യസ്ത മതവിഭാഗത്തിൽപെട്ട ദമ്പതികളെ വീട്ടിൽ അതിക്രമിച്ചുകടന്ന് ആക്രമിച്ച സംഭവത്തിന് പിന്നാലെയാണ് പുതിയ സംഭവം. 
ഇവരെ രക്ഷിക്കാനായി എത്തിയ യുവാവി​െൻറ സഹോദരനെയും സംഘം ആക്രമിച്ചു. അതിനുശേഷം ഇരുവരെയും പൊലീസ് സ്റ്റേഷനിൽ എത്തിച്ച ആക്രമികൾ ഇവർ സ്ത്രീക്കുനേരെ മോശമായി പെരുമാറിയെന്ന് പൊലീസ് ഉദ്യോഗസ്ഥനോട് കള്ളം പറയുകയും ചെയ്തു. ഇതേത്തുടർന്ന് യുവാക്കളെ അറസ്റ്റ് ചെയ്ത പൊലീസ് പിന്നീട് പെൺകുട്ടി എത്തി സത്യാവസ്ഥ വിവരിച്ചതോടെ ഇരുവരെയും വിട്ടയക്കുകയായിരുന്നു. സ്വകാര്യ ബാങ്കിൽ ജോലിക്കാരനാണ് ആക്രമണത്തിനിരയായ യുവാവ്. 
 

Tags:    
News Summary - Hindu Yuva Vahini members beat up man, misbehaves with fiance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.