ന്യൂഡൽഹി: കശ്മീർ ഫയൽസ്‍ വിവാദങ്ങൾക്കു പിന്നാലെ തനിക്ക് ലഭിച്ച വിദ്വേഷ സന്ദേശങ്ങളുടെ സ്ക്രീൻ ഷോട്ട് പങ്കുവെച്ച് ഇന്ത്യയിലെ ഇസ്രായേൽ നയതന്ത്രപ്രതിനിധി നോയർ ഗിലൻ. ഹിറ്റ്ലറെയും ഹോളോകോസ്റ്റ് കൂട്ടക്കൊലയെയും പ്രകീർത്തിച്ചാണ് സന്ദേശം ലഭിച്ചിട്ടുള്ളത്. ട്വിറ്ററിൽ സന്ദേശം അയച്ച ആളുടെ വ്യക്തിഗത വിവരങ്ങൾ അദ്ദേഹം പരസ്യമാക്കിയിട്ടില്ല. ''നിങ്ങളെ പോലുള്ള കീടങ്ങളെ കത്തിച്ചുകളഞ്ഞ ഹിറ്റ്ലർ മഹാനാണ്''-എന്നാണ് സന്ദേശത്തിന്റെ ചുരുക്കം.
ഗോവയിൽ നടന്ന ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിനിടെ കശ്മീർ ഫയൽസിനെ ഇസ്രായേൽ സംവിധായകൾ നദവ് ലാപിഡ് പരസ്യമായി തള്ളിപ്പറഞ്ഞതാണ് വിവാദങ്ങൾക്ക് തുടക്കം കുറിച്ചത്.
സംഭവത്തിൽ ട്വിറ്ററിലൂടെ ഗിലൻ മാപ്പുപറഞ്ഞിരുന്നു. 1990ൽ കശ്മീർ താഴ്വരയിലെ പണ്ഡിറ്റുകളെ കൊന്നൊടുക്കിയതിനെ കുറിച്ച് പറയുന്ന സിനിമ റിലീസ് ചെയ്ത ദിവസം മുതൽ വിവാദമായിരുന്നു. ദ കശ്മീർ ഫയൽസ്' സിനിമ അശ്ലീല ചിത്രമാണെന്നും ഫിലിം ഫെസ്റ്റിവലിലെ മത്സര വിഭാഗത്തിൽ ചിത്രം കണ്ടതിൽ താൻ ഞെട്ടിപ്പോയി എന്നുമായിരുന്നു ഗോവയിൽ നടന്ന 53ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ജൂറി തലവൻ കൂടിയായ നദവ് ലാപിഡ് തുറന്നടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.