മോസ്കോ-ഡൽഹി വിമാനത്തിൽ ​ബോംബ് ഭീഷണി

ന്യൂഡൽഹി: ​മോസ്കോയിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട വിമാനത്തിൽ (എസ്.യു 232) ബോംബ് ഭീഷണി. വിമാനം ഡൽഹിയിലെത്തിയ ശേഷം

യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചു. വിമാനത്തിൽ പരിശോധന തുടരുകയാണ്.

വ്യാഴാഴ്ച രാത്രിയാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. വെള്ളിയാഴ്ച പുലർച്ചെ 3.20നാണ് വിമാനം ഡൽഹിയിലെത്തിയത്.

മോസ്കോയിൽ നിന്ന് പുറപ്പെട്ട വിമാനത്തിൽ 386 യാത്രക്കാരാണ് ഉണ്ടായിരുന്നത്. 16 ജീവനക്കാരും. ഭീഷണിയുണ്ടെന്ന സന്ദേശം ലഭിച്ചതിനെ തുടർന്ന് ബോംബ് നിർവീര്യ സ്ക്വാഡ് പരിശോധന നടത്തി. എന്നാൽ ബോംബ് കണ്ടെത്തിയില്ല.


Tags:    
News Summary - Hoax bomb threat call received for Delhi-bound flight

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.