ന്യൂഡൽഹി: ജി20 സമ്മേളനം മണിപ്പൂരിൽ നടത്താൻ കേന്ദ്രസസർക്കാറിനെ വെല്ലുവിളിച്ച് സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. മണിപ്പൂരിൽ സ്ഥിതി സാധാരണനിലയിലേക്ക് എത്തുന്നുവെന്നാണ് കേന്ദ്രസർക്കാർ അവകാശപ്പെടുന്നത്. മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കപ്പെട്ടെങ്കിൽ ജി20 സമ്മേളനം അവിടെ നടത്തി കൂടെയെന്ന് അഖിലേഷ് യാദവ് ചോദിച്ചു.
യു.പിയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും പല സമ്മേളനങ്ങൾ നടന്നിട്ടുണ്ട്. മണിപ്പൂരിൽ ഇത്തരം സമ്മേളനങ്ങളൊന്നും നടന്നിട്ടില്ല. എന്തുകൊണ്ട് മണിപ്പൂരിൽ സമ്മേളനം നടത്തുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു. ഇത്തരം പരിപാടികൾ നേട്ടമാക്കാനാണ് ബി.ജെ.പിയുടെ ഉദ്ദേശമെങ്കിൽ അത് അവർ സ്പോൺസർ ചെയ്യണമെന്നും അഖിലേഷ് യാദവ് പറഞ്ഞു.
ജി20 സമ്മേളനം ഡൽഹിയിൽ നടത്തുന്നതിന് പ്രശ്നമൊന്നുമില്ല. എന്നാൽ, മണിപ്പൂരിൽ സമ്മേളനം നടത്തുന്നതാണ് വെല്ലുവിളിയെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തിലെ കുടുംബാധിപത്യമെന്ന മോദിയുടെ ആരോപണത്തിനും അദ്ദേഹം മറുപടി പറഞ്ഞു. ജനങ്ങളാണ് തങ്ങളെ ജയിപ്പിച്ച് വിട്ടതെന്നും അതിൽ കുടുംബത്തിന് പങ്കില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.