പ്ലാ​സ്​​റ്റി​ക്​ പ​താ​ക ത​ട​യാ​ൻ  ക​ർ​ശ​ന നി​ർ​ദേ​ശം

ന്യൂഡൽഹി: പ്ലാസ്റ്റിക്കിൽ നിർമിച്ച ദേശീയപതാക ഉപയോഗിക്കുന്നത് കർശനമായി തടയണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദേശം. ദേശീയപതാകയുമായി ബന്ധപ്പെട്ട ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു.ദേശീയപതാക രാജ്യത്തി​െൻറയും ജനങ്ങളുടെയും പ്രതീക്ഷയും അഭിലാഷവും ധ്വനിപ്പിക്കുന്ന ഒന്നായതിനാൽ അതിന് ആദരവ് നൽകണം. എന്നാൽ, അജ്ഞതമൂലം വ്യക്തികളും സംഘടനകളും സർക്കാർ ഏജൻസികളും പതാകയുടെ ചട്ടങ്ങൾ ലംഘിക്കുകയാണ്. വിശേഷാവസരങ്ങളിൽ പ്ലാസ്റ്റിക് പതാകകൾ വ്യാപകമാകുന്നു. എളുപ്പം നശിച്ചുപോകാത്തതിനാൽ മണ്ണിൽകിടന്നും മറ്റും ഇവ പതാകയുടെ അന്തസ്സിനുതന്നെ ഭംഗംവരുത്തുന്നു.

പതാക അടക്കമുള്ള ദേശീയചിഹ്നങ്ങളെ അവഹേളിക്കുന്നത് മൂന്നുവർഷം വരെ തടവുശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റമാണെന്ന്  മന്ത്രാലയം ഒാർമിപ്പിച്ചു. ദേശീയാഘോഷവേളയിലും സാംസ്കാരിക-കായിക പരിപാടികളിലും കടലാസിലുണ്ടാക്കിയ ദേശീയപതാക ചട്ടപ്രകാരം ഉപയോഗിക്കണം. പരിപാടിക്കുശേഷം ഇവ നിലത്ത് ഉപേക്ഷിക്കരുത്. പ്ലാസ്റ്റിക് പതാകകൾക്കെതിരെ ചാനലുകളിലും പത്രങ്ങളിലും വ്യാപകമായി പരസ്യം നൽകണമെന്നും ആഭ്യന്തരമന്ത്രാലയം നിർദേശിച്ചു.
 

Tags:    
News Summary - Home Ministry tells states to ensure strict compliance of flag code

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.