പ്രതാപ്ഗഢ് (യു.പി): ഇതര ജാതിയിൽപ്പെട്ട യുവാവിനെ പ്രണയിച്ച പെൺകുട്ടിയെ തലയറുത്തു കൊന്ന പിതാവിനും നാല് ബന്ധുക്കൾക്കും ജീവപര്യന്തം തടവും 25,000 രൂപ പിഴയും ശിക്ഷ. പെൺകുട്ടിയുടെ പിതാവ് നവാബ് ബന്ധുക്കളായ സുഗൻ, സഗീർ അഹ്മദ്, നഫീസ് എന്നിവർക്കെതിരെയാണ് അഡീഷനൽ ജില്ല സെഷൻസ് കോടതി ശനിയാഴ്ച ശിക്ഷ വിധിച്ചത്.
ദുരഭിമാന കൊലയായി രജിസ്റ്റർ ചെയ്ത കേസിൽ ഒമ്പതു വർഷത്തിന് ശേഷമാണ് വിധി പ്രസ്താവം.
2011 സെപ്റ്റംബർ 13നാണ് പെൺകുട്ടിയുടെ തലയില്ലാത്ത മൃതദേഹം സാഗ്ര സുന്ദർപുരിലെ കനാലിന് സമീപം കണ്ടെത്തുന്നത്. ശിരസ്സ് പിന്നീട് ഗോൺഡെ ഗ്രാമത്തിൽനിന്നും കണ്ടെത്തി. മകൾ ഇതര ജാതിക്കാരനായ യുവാവിനെ വിവാഹം കഴിക്കുന്നതുമൂലം കുടുംബത്തിനുണ്ടാകുന്ന അപമാനം ഭയന്ന പിതാവും ബന്ധുക്കളും േചർന്ന് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.