ന്യൂഡൽഹി: സ്ത്രീകളെ ബഹുമാനിക്കാൻ വീട്ടിൽ നിന്നു തന്നെ തുടങ്ങണമെന്ന് ആർ.എസ്.എസ് അധ്യക്ഷൻ മോഹൻ ഭാഗവത്. ‘‘സ്ത്രീകളെ അപമാനിക്കുന്ന പുരുഷൻമാർക്കും അമ്മയും സഹോദരിമാരും ഉണ്ടാകും. സ്ത്രുകളെ ബഹുമാനിക്കാൻ വീട്ടിൽ നിന്നു തന്നെ തുടങ്ങണം’’ മോഹൻ ഭാഗവത് പറഞ്ഞു.
ഉർവശി മുന്നിൽവന്നു നിന്നപ്പോഴും അർജ്ജുനൻ ധർമ്മ പാതയിൽ നിന്ന് വ്യതിചലിച്ചില്ല. അർജ്ജുനൻ അവരെ മാതാവിനെ പോലെയാണ് പരിഗണിച്ചത്. സമൂഹത്തിൽ സ്ത്രീകളെ ബഹുമാനിക്കുന്ന കാര്യമാണ് നാം അടിയന്തരമായി ചെയ്യേണ്ടത്. അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹിയിൽ സ്വാമി ഗ്യാനാനന്ദ് സംഘടിപ്പിച്ച ഗീത മഹോത്സവ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആത്മീയതയുടെ അറിവിെൻറ സംഗ്രഹമാണ് ഭഗവത്ഗീതയെന്നും കൃഷ്ണൻ അർജ്ജുനന് പറഞ്ഞുകൊടുക്കുന്ന തരത്തിൽ ഉപനിഷത്തുകളുടെ രത്നച്ചുരുക്കമാണതെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.