സമ്മർദ്ദം ഫലിച്ചു; കോവിഷീൽഡ് വാക്​സിൻ സ്വീകരിച്ചവർക്ക്​ യു.കെയിൽ ക്വാറൻറീൻ വേണ്ട

ന്യൂഡൽഹി: രണ്ടു ഡോസ്​ കോവിഷീൽഡ് വാക്​സിൻ സ്വീകരിച്ച, ഇന്ത്യയുൾെപ്പടെ 37 രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്ക്​ ക്വാറൻറീൻ വേണ്ടെന്ന്​ ബ്രിട്ടൻ. തിങ്കളാഴ്​ച മുതൽ ഇത്​ പ്രാബല്യത്തിൽ വരും. ​

രണ്ടു ഡോസ്​ വാക്​സിൻ എടുത്താലും നിർബന്ധിത ക്വാറൻറീൻ വേണമെന്ന ബ്രിട്ട​‍െൻറ നിലപാടിനെതിരെ ഇന്ത്യ ശക്​തമായി പ്രതികരിച്ചിരുന്നു.

കോവിഷീൽഡോ ബ്രിട്ടൻ അംഗീകരിച്ച മറ്റു വാക്​സിനുകളോ രണ്ടു ഡോസും എടുത്ത യാത്രക്കാർക്ക്​ ക്വാറൻറീൻ വേണമെന്ന നിബന്ധന എടുത്തുകളഞ്ഞതായി ഇന്ത്യയിലെ ബ്രിട്ടീഷ്​ ​ൈഹകമീഷണർ അറിയിച്ചു. 

Tags:    
News Summary - hose who have received the Covshield vaccine do not need quarantine in the UK

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.