ധുലെ: രാജ്യം കോവിഡിെൻറ രണ്ടാം തരംഗത്തിൽ വിറങ്ങലിച്ച് നിൽക്കുേമ്പാൾ ഏറ്റവും ആവശ്യമുള്ള ഒരു കാര്യം ജനങ്ങളുടെ പരസ്പര സഹായവും സഹകരണവുമൊക്കെയാണ്. സ്വയം സുരക്ഷക്കൊപ്പം മറ്റുള്ളവരുടെ സുരക്ഷക്കും പ്രധാന്യം നൽകി ജാഗ്രത പാലിക്കാനാണ് ആരോഗ്യ വിദഗ്ധരും സർക്കാരും ആവശ്യപ്പെടുന്നത്. എന്നാൽ, ഭീതിപ്പെടുത്തുന്ന മരണനിരക്കും, ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തതയുമൊക്കെ വലിയ പ്രതിസന്ധിയായി മുന്നിൽ നിൽക്കുേമ്പാഴും ഞെട്ടലും നാണക്കേടുമുണ്ടാക്കുന്ന പ്രവർത്തികൾ ചെയ്യുന്ന ചിലരുണ്ട്. എ.ടി.എമ്മുകളിൽ നിന്ന് സാനിറ്റൈസറുകൾ മോഷ്ടിക്കുന്നതടക്കം അത്തരത്തിലുള്ള പല സംഭവങ്ങളും ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
മഹാരാഷ്ട്രയിലെ ധുലെയിലുള്ള ഒരു ആശുപത്രയിലും അങ്ങേയറ്റം ക്രൂരവും നാണിപ്പിക്കുന്നതുമായ ഒരു സംഭവം അരങ്ങേറി. ശ്രീ ഗണേഷ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിലെ ജീവനക്കാരായ നാല് യുവാക്കൾ ചേർന്ന് കോവിഡ് ബാധിച്ച് മരിച്ച ഒരാളുടെ പോക്കറ്റിൽ നിന്നും 35,000 രൂപയാണ് മോഷ്ടിച്ചത്.
ആശുപത്രിയിലെ സി.സി.ടി.വിയിൽ പതിഞ്ഞ മേഷണത്തിെൻറ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. നിലത്ത് വെച്ചിരുന്ന മൃതദേഹം യുവാക്കൾ ചേർന്ന് സ്ട്രക്ചറിലേക്ക് എടുത്തുവെക്കുന്നതും ശേഷം ഒരാൾ പോയി ഡോർ അടച്ചതിന് ശേഷം മറ്റുള്ളവർ ചേർന്ന് മരിച്ചയാളുടെ പോക്കറ്റിൽ നിന്ന് പഴ്സ് അപഹരിക്കുന്നതായും കാണാം. എന്തായാലും സംഭവത്തിന് പിന്നാലെ നാലുപേർക്കെതിരെയും മഹാരാഷ്ട്ര പൊലീസ് നടപടിയെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.