എൻ.ഡി.എക്ക് വൻ ഭൂരിപക്ഷം പ്രവചിച്ച് പുറത്തുവിട്ട എക്സിറ്റ് പോളുകൾ ഫലം വന്നപ്പോൾ എട്ടുനിലയിൽ പൊട്ടി. എൻ.ഡി.എ സർക്കാർ 350 മുതൽ 415 വരെ സീറ്റുകൾ നേടി അധികാരത്തിലേറുമെന്നായിരുന്നു എല്ലാ പ്രമുഖ മാധ്യമങ്ങളുടെയും പ്രവചനം. ഇൻഡ്യ സഖ്യം 200 കടക്കുമെന്ന് ആരും പ്രവചിച്ചില്ല. 96 സീറ്റു മുതൽ 182 സീറ്റ് വരെയാണ് വിവിധ മാധ്യമങ്ങൾ ഇൻഡ്യക്ക് വിധിച്ചത്.
എന്നാൽ, വോട്ടെണ്ണൽ അവസാന റൗണ്ടിലെത്തിയപ്പോൾ എൻ.ഡി.എ സഖ്യം 295ൽ താഴെ മണ്ഡലങ്ങളിൽ മാത്രമാണ് ലീഡ് നിലനിർത്തുന്നത്. ഇൻഡ്യയാകട്ടെ, 230ലേറെ സീറ്റുകളിലും മുന്നിട്ടുനിൽക്കുന്നു. സീ ന്യൂസ് ചാനൽ നടത്തിയ എ.ഐ നിർമിത എക്സിറ്റ് പോൾ മാത്രമാണ് ഈ യാഥാർഥ്യത്തോട് അൽപമെങ്കിലും അടുത്ത് നിൽക്കുന്നത്. 305 മുതൽ 315 വരെ സീറ്റാണ് ഇവർ എൻ.ഡി.എക്ക് പ്രവചിച്ചത്. ഇൻഡ്യക്കാവട്ടെ, 180 മുതൽ 195 വരെയും പ്രവചിച്ചു.
ബി.ജെ.പി പിന്തുണയോടെ രാജ്യസഭാംഗമായ സുഭാഷ് ചന്ദ്രയുടെ ഉടമസ്ഥതയിലുള്ളതാണ് സീ ന്യൂസ് ചാനൽ. പ്രസ്തുത ചാനൽ രണ്ട് എക്സിറ്റ് പോളുകളാണ് അടുത്തടുത്ത ദിവസങ്ങളിൽ പുറത്തുവിട്ടത്. ജൂൺ ഒന്നിന് പുറത്തിറക്കിയ എക്സിറ്റ് പോളിൽനിന്ന് തീർത്തും വ്യത്യസ്തമായ പ്രവചനങ്ങളായിരുന്നു ജൂൺ രണ്ടിന് പ്രസിദ്ധീകരിച്ച എ.ഐ എക്സിറ്റ് പോളിൽ ഉണ്ടായിരുന്നത്.
ഒന്നാം പ്രവചനത്തിൽ എൻ.ഡി.എക്ക് 353 മുതൽ 383 സീറ്റും ഇൻഡ്യ മുന്നണിക്ക് 152-182 സീറ്റുമായിരുന്നു പ്രവചിച്ചത്. ഫലം വന്നപ്പോൾ ഇത് തീർത്തും പാളി.
ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യ | |
എൻ.ഡി.എ | 361-401 |
ഇൻഡ്യ | 131-166 |
മറ്റുള്ളവർ | 8-20 |
സീ വോട്ടർ | |
എൻ.ഡി.എ | 353-383 |
ഇൻഡ്യ | 152-182 |
മറ്റുള്ളവർ | 04-12 |
ടുഡേയ്സ് ചാണക്യ | |
എൻ.ഡി.എ | 385-415 |
ഇൻഡ്യ | 96-118 |
മറ്റുള്ളവർ | 27-45 |
ജൻ കി ബാത് | |
എൻ.ഡി.എ | 362-392 |
ഇൻഡ്യ | 141-161 |
മറ്റുള്ളവർ | 10-20 |
സി.എൻ.എക്സ് | |
എൻ.ഡി.എ | 371-401 |
ഇൻഡ്യ | 109-139 |
മറ്റുള്ളവർ | 28-38 |
ഇ.ടി.ജി റിസർച് | |
എൻ.ഡി.എ | 358 |
ഇൻഡ്യ | 152 |
മറ്റുള്ളവർ | 33 |
പോൾ സ്ട്രാറ്റ് പ്ലസ് | |
എൻ.ഡി.എ | 346 |
ഇൻഡ്യ | 162 |
മറ്റുള്ളവർ | 35 |
മാട്രിസ് | |
എൻ.ഡി.എ | 353-368 |
ഇൻഡ്യ | 118-133 |
മറ്റുള്ളവർ | 43-48 |
പി മാർക്യു | |
എൻ.ഡി.എ | 359 |
ഇൻഡ്യ | 154 |
മറ്റുള്ളവർ | 30 |
ഡി-ഡൈനാമിക്സ് | |
എൻ.ഡി.എ | 371 |
ഇൻഡ്യ | 125 |
മറ്റുള്ളവർ | 47 |
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.