ന്യൂഡൽഹി: മുദ്ര യോജനയിലൂടെ രാജ്യത്ത് സൃഷ്ടിക്കപ്പെട്ട തൊഴിലുകളുടെ എണ്ണമെത്രയെന്ന ചോദ്യത്തിന് കേന്ദ്ര സർക്കാറിന് മറുപടിയില്ല. ദേശീയ മാധ്യമമായ എൻ.ഡി.ടി.വി വിവരാവകാശ നിയമ പ്രകാരം ചോദിച്ച ചോദ്യത്തിനാണ് സർക്കാർ മറുപടി നൽകാത്തത്. ഇൗ ചോദ്യത്തെ പരിഗണിക്കാതെ ലോൺ തുക സംബന്ധിച്ച വിവരങ്ങൾ മാത്രമാണ് കേന്ദ്ര സർക്കാർ മറുപടിയായി നൽകിയത്.
തൊഴിലന്വേഷകർ തൊഴിൽ സൃഷ്ടാക്കളായി മാറിയതായി പ്രധാനമന്ത്രിയുടെ മുദ്ര യോജനയെ പ്രതിപാദിച്ചുകൊണ്ട് ബജറ്റ് പ്രസംഗത്തിൽ ഇടക്കാല ധനകാര്യ വകുപ്പ് മന്ത്രി പീയുഷ് ഗോയൽ അഭിപ്രായപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് ഇത്തരത്തിൽ സൃഷ്ടിക്കപ്പെട്ട തൊഴിലുകളുടെ എണ്ണം സംബന്ധിച്ച് വിവരാവകാശ നിയമ പ്രകാരം ചോദ്യം ഉന്നയിച്ചത്.
പദ്ധതി തുടങ്ങിയതു മുതൽ കഴിഞ്ഞ ജനുവരി 18 വരെ അനുവദിച്ച 15.55 കോടി ലോണുകളിലായി 7.46 ലക്ഷം കോടി രൂപ വിതരണം ചെയ്തുവെന്ന് കേന്ദ്ര സർക്കാർ നൽകിയ മറുപടിയിൽ അവകാശപ്പെട്ടു. അതേ സമയം ഇൗ തുക കൊണ്ട് സൃഷ്ടിക്കപ്പെട്ട തൊഴിലുകളുടെ എണ്ണത്തിെൻറ കാര്യത്തിൽ സർക്കാർ മൗനം പാലിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.